പ്രശസ്‌ത മാധ്യമപ്രവർത്തകൻ വി.എൻ. അൻസൽ അന്തരിച്ചു
കേരള പത്ര പ്രവർത്ത യൂനിയൻ ജില്ലാ - സംസ്ഥാന ആദ്യ കാല ഭാരവാഹിയും ചന്ദ്രിക കണ്ണൂർമെട്രോ, മംഗളം , കണ്ണൂർ മിറർ തുടങ്ങിയ പത്രങ്ങളിലെ ജില്ലാ ലേഖകനായിരുന്നവി.എൻ. അൻസൽ (59) അന്തരിച്ചു.
Jun 13, 2026, 09:45 IST
കണ്ണൂർ: കേരള പത്ര പ്രവർത്ത യൂനിയൻ ജില്ലാ - സംസ്ഥാന ആദ്യ കാല ഭാരവാഹിയും ചന്ദ്രിക കണ്ണൂർമെട്രോ, മംഗളം , കണ്ണൂർ മിറർ തുടങ്ങിയ പത്രങ്ങളിലെ ജില്ലാ ലേഖകനായിരുന്നവി.എൻ. അൻസൽ (59) അന്തരിച്ചു.
പോണ്ടിച്ചേരിയിലെ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച്ച വൈകീട്ട് നാല് മണിയോടെ മൃതദേഹം കുറുവയിലെ വീട്ടിലെത്തിക്കും വളപട്ടണത്തെ പരേതനായകെഎൽ അബ്ദുസലാമിന്റെയും വി.എൻ. സുബൈദയുടെയും മകനാണ് അൻസൽ. ആദ്യകാല ഗുസ്തി താരവും സ്പോർട്സ് റിപ്പോർട്ടറുമായ വി എൻ അൻസൽ ഓൺലൈൻ മാധ്യമരംഗത്തും സജീവമായിരുന്നു