നമ്മൾ അനുഭവിക്കുന്ന അവകാശങ്ങൾ മുഴുവൻ പോരാട്ടത്തിലൂടെ നേടിയെടുത്തതാണെന്ന്  പ്രശസ്ത കാർഡിയോ തെറോക്സിസ് സർജൻ ഡോ ജോ ജോസഫ്

നമ്മൾ അനുഭവിക്കുന്ന അവകാശങ്ങൾ മുഴുവൻ പോരാട്ടത്തിലൂടെ നേടിയെടുത്തതാണെന്ന് കേരളീയർ മറന്നുപോകുകയാണെന്ന് പ്രശസ്ത കാർഡിയോ തെറോക്സിസ് സർജൻ ഡോ ജോ ജോസഫ് പറഞ്ഞു. 

 

കണ്ണൂർ;  നമ്മൾ അനുഭവിക്കുന്ന അവകാശങ്ങൾ മുഴുവൻ പോരാട്ടത്തിലൂടെ നേടിയെടുത്തതാണെന്ന് കേരളീയർ മറന്നുപോകുകയാണെന്ന് പ്രശസ്ത കാർഡിയോ തെറോക്സിസ് സർജൻ ഡോ ജോ ജോസഫ് പറഞ്ഞു. 

ഹോട്ടൽ ബിനാലെയിൽ എമർജിങ് കണ്ണൂർ വിത്ത് രാമചന്ദ്രൻ കടന്നപ്പള്ളി സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ രംഗത്ത് പത്ത് വർഷത്തിനിടയിൽ കേരളത്തിലുണ്ടായ നേട്ടങ്ങളെ കുറിച്ചു൦ മാറ്റങ്ങളെക്കുറിച്ചും ഡോക്ടർമാർ സംസാരിച്ചു. 

രണ്ട് കോടി രോഗികൾ സർക്കാർ ആശുപത്രികളിൽ ചികിത്സക്കായി എത്തുന്നു. രണ്ട് ലക്ഷം ശസ്ത്രക്രിയ നടക്കുന്നു. അതിനിടയിലുണ്ടാകുന്ന ഒറ്റപ്പെട്ട പ്രശ്നങ്ങൾ ചൂണ്ടികാട്ടിയാണ് സർക്കാർ ആശുപത്രികളെ അപകീർത്തിപ്പെടുത്തുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു.
 
ഡോ വത്സല അധ്യക്ഷയായി. സിപിഐ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ,ഡോ ബാലകൃഷ്ണ പൊതുവാൾ, ഡോ അരുൾ മുരുകൻ, ഡോ സരിൻ, അഡ്വ കെപി പ്രദീപൻ, ഡോ അഖിൽ
തുടങ്ങിയവർ സംസാരിച്ചു. അഡ്വ ബിപി ശശീന്ദ്രൻ സ്വഗതം പറഞ്ഞു