തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം മുതൽ ചിറവരെ നീണ്ടു കിടക്കുന്ന വരിപ്പട റോഡ് നവീകരണം ആരംഭിച്ചു ; 50 ലക്ഷം രൂപയുടെ പദ്ധതി
രാജരാജേശ്വര ക്ഷേത്രം മുതൽ ചിറ വരെ നീണ്ടുകിടക്കുന്ന വരിപ്പട റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. രാജരാജേശ്വര ക്ഷേത്ര വികസനത്തിനായി കെഎസ്എഫ്ഇ അനുവദിച്ച സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് റോഡ് നവീകരിക്കുന്നത്. പദ്ധതിക്കായി 50 ലക്ഷം രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്.
Sep 2, 2026, 10:15 IST
തളിപ്പറമ്പ് : രാജരാജേശ്വര ക്ഷേത്രം മുതൽ ചിറ വരെ നീണ്ടുകിടക്കുന്ന വരിപ്പട റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. രാജരാജേശ്വര ക്ഷേത്ര വികസനത്തിനായി കെഎസ്എഫ്ഇ അനുവദിച്ച സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് റോഡ് നവീകരിക്കുന്നത്. പദ്ധതിക്കായി 50 ലക്ഷം രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്.
തളിപ്പറമ്പ് ശ്രീ വാസുദേവപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സൗകര്യപ്രദമാകുന്ന തരത്തിലാണ് വരിപ്പട റോഡ് നവീകരിക്കുന്നത്. ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങൾക്കും ഏറെ പ്രാധാന്യമുള്ളതാണ് ഈ പാത.
പൗരാണിക കാലം മുതൽ തന്നെ ശിവരാത്രി, വിഷു തുടങ്ങിയ വിശേഷ ദിവസങ്ങളിൽ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നുള്ള എഴുന്നള്ളിപ്പിനായി ഉപയോഗിച്ചുവരുന്ന വഴിയാണിത്.