കുപ്പം പുഴയ്ക്ക് ആശ്വാസം; തീരസംരക്ഷണത്തിന്‌ എം വി ഗോവിന്ദൻ എം എൽ എയുടെ നേതൃത്വത്തിൽ  24.1ലക്ഷം രൂപയുടെ  ധനാനുമതി

തളിപ്പറന്പ്‌ നഗരസഭാ പരിധിയിൽ കുപ്പം– മുതുകുട റോഡിൽ മുക്കോണം വയൽ ഭാഗത്താണ്‌ സംരക്ഷണഭിത്തികെട്ടാൻ ധനാനുമതിയായത്‌.

 

കണ്ണൂർ : കരയിടിച്ചൽ ഭീഷണി നേരിടുന്ന കുപ്പം പുഴയ്ക്ക് ആശ്വാസം.പുഴയുടെ തീരസംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങൾക്ക്  പണം അനുവദിച്ചു. 24.1ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾക്കാണ് എം വി ഗോവിന്ദൻ എംഎൽഎയുടെ ഇടപെടലിൽ പണം അനുവദിച്ചത്. തളിപ്പറന്പ്‌ നഗരസഭാ പരിധിയിൽ കുപ്പം– മുതുകുട റോഡിൽ മുക്കോണം വയൽ ഭാഗത്താണ്‌ സംരക്ഷണഭിത്തികെട്ടാൻ ധനാനുമതിയായത്‌. 73 മീറ്ററിലാണ്‌ കരിങ്കൽ ഭിത്തികെട്ടി സംരക്ഷിക്കുക. 

ഇ‍ൗ പ്രദേശത്ത്‌ പുഴയ്‌ക്ക്‌ പൊതുവേ ആഴംകൂടുതലുള്ള ഭാഗമാണ്‌. അതുകൊണ്ടുതന്നെ മഴക്കാലത്ത്‌ ശക്തമായ ഒഴുക്കിൽ കരിയിടിച്ചൽ ഭീഷണിയെ തുടർന്ന്‌ നാട്ടുകാർ ആശങ്കയിലുമായിരുന്നു. ഇത്‌ ശ്രദ്ധയിൽപെട്ടതിന്റെ അടിസ്ഥാനത്തിലാണ്‌ പുഴതീര സംരക്ഷണത്തിന്‌ നടപടി എടുക്കാൻ  ജലസേചനവകുപ്പിനോട്‌ എം വി ഗോവിന്ദൻ മാസ്‌റ്റർ എംഎൽഎ ആവശ്യപ്പെട്ടത്‌. എത്രയുംപെട്ടന്ന്‌ പണി പൂർത്തിയാക്കാനും അദ്ദേഹം  നിർദേശം നൽകി