ബന്ധു നിയമനം; കെ പി സി സി യോഗത്തിൽ സണ്ണി ജോസഫിനെതിരെ വിമർശനം
ബന്ധു നിയമനത്തിൽ പാർട്ടി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ കെപിസിസി സമ്പൂർണ്ണ നേതൃയോഗത്തിൽ വിമർശനം.
Jun 6, 2026, 16:10 IST
കണ്ണൂർ: ബന്ധു നിയമനത്തിൽ പാർട്ടി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ കെപിസിസി സമ്പൂർണ്ണ നേതൃയോഗത്തിൽ വിമർശനം. പേഴ്സണൽ സ്റ്റാഫ് നിയമനം കരുതലോടെ വേണമായിരുന്നുവെന്നും വിമർശനത്തിന് ഇട നൽകരുതായിരുന്നുവെന്നും മുതിർന്ന നേതാക്കൾ വിമർശിച്ചു. സണ്ണി ജോസഫിന്റെ സഹോദരി ഭർത്താവ് ബെന്നി തോമസിനെയാണ് നിയമനം നൽകിയത്. ഇത് വലിയ വിവാദമായിരുന്നു.
ബെന്നി തോമസ് മാതൃകാപരമായ പൊതുപ്രവർത്തനം നടത്തുന്ന ആൾ ആണെന്നും മികച്ച ഭൂരിപക്ഷത്തിൽ ഉളിക്കൽ പഞ്ചായത്ത് പ്രസിഡൻ്റായ നേതാവാണ് എന്നുമാണ് സംഭവത്തിൽ ന്യായീകരണവുമായി സണ്ണി ജോസഫ് എത്തിയത്. അദ്ദേഹം തന്റെ ഇലക്ഷൻചീഫ് ഏജന്റായും പ്രവർത്തിച്ചിരുന്നുവെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. പതിമൂന്ന് സ്റ്റാഫുമാരിൽ രണ്ട് പേരാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരാണുള്ളത് ഇതിൽ ഒരാളായാണ് സഹോദരീ ഭർത്താവ് ബെന്നിയ്ക്ക് നിയമനം നൽകിയത്.