കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടക്കുന്ന  ധർമ്മ സന്ദേശ യാത്രക്ക് എട്ടിന് കണ്ണൂരിൽ സ്വീകരണം

മാർഗദർശകമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാ സന്ന്യാസാശ്രമങ്ങളും ചേർന്ന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടക്കുന്ന ധർമ്മ സന്ദേശ യാത്ര ഒക്ടോബർ എട്ടിന് കണ്ണൂരിലെത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാസർഗോഡ് താളിപടുപ്പ്മൈതാനത്ത് നിന്നാണ് യാത്രയുടെ ആരംഭം. 
 

കണ്ണൂർ : മാർഗദർശകമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാ സന്ന്യാസാശ്രമങ്ങളും ചേർന്ന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടക്കുന്ന ധർമ്മ സന്ദേശ യാത്ര ഒക്ടോബർ എട്ടിന് കണ്ണൂരിലെത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാസർഗോഡ് താളിപടുപ്പ്മൈതാനത്ത് നിന്നാണ് യാത്രയുടെ ആരംഭം. 

സംസ്ഥാനത്തെ ഓരോ ജില്ലയിലും നടത്തുന്ന യാത്ര 21 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മഹാ സമ്മേളനത്തോടെ സമാപിക്കും. കണ്ണൂരിലെ സ്വീകരണപരിപാടി എട്ടിന് രാവിലെ പത്ത് മണിക്ക് ജവഹർ ലൈബ്രറി ഹാളിൽ നടക്കും.സമ്പ്രദായിക സന്യാസിമാർ , സാമുദായിക-ആത്മീയ-തന്ത്രിക - ജ്യോതിഷ ക്ഷേത്രവൈദിക ആചാര്യന്മാരും കലാ-കായിക-സാമൂഹ്യ-വാണിജ്യ-ശാസ്ത - സാങ്കേതിക രംഗത്തെ പ്രമുഖൻമാരേയും പങ്കെടുപ്പിച്ച് കൊണ്ടാണ് സംഗമം.

വൈകുന്നേരം നാലുമണിക്ക് കേരളത്തിലെ പ്രമുഖരായ സന്യാസിമാരുടെ നേതൃത്വത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മാർഗദർശകമണ്ഡലംഅദ്ധ്യക്ഷൻ സ്വാമി ചിതാനന്ദപുരി ധർമ്മ സന്ദേശം നൽകുമെന്ന് സംഘാടകർ അറിയിച്ചു. വാർത്ത സമ്മേളനത്തിൽസ്വാമി അമൃത കൃ പാനന്ദപുരി (അമൃതാനന്ദമയീ മഠം) ബ്രഹ്മചാരി ബ്രഹ്മചൈതന്യ (ലക്ഷ്മി കൃഷ്ണ അദ്വൈതാശ്രമം മട്ടന്നൂർ ) സംപൂജ്യ സ്വാമി പ്രേമാനന്ദ (ശിവഗിരി മഠം) സംപൂജ്യ സ്വാമി രാമേശ്വരാനന്ദ പുരി (തുളസീവനം മാഹി ) കെ.ജി ബാബു എന്നിവർ പങ്കെടുത്തു.