റസീനയുടെ മരണം: മയ്യിൽ സ്വദേശിയായ ആൺ സുഹൃത്ത് പൊലിസിന് മുൻപിൽ ഹാജരായി

കായലോട് പറമ്പായിയിലെ റസീനയുടെ ആത്മഹത്യാ കേസിൽ മയ്യിൽ സ്വദേശിയായ ആൺ സുഹൃത്ത് പിണറായി പൊലിസ് സ്റ്റേഷനിൽ ഹാജരായി.

 


കൂത്തുപറമ്പ് : കായലോട് പറമ്പായിയിലെ റസീനയുടെ ആത്മഹത്യാ കേസിൽ മയ്യിൽ സ്വദേശിയായ ആൺ സുഹൃത്ത് പിണറായി പൊലിസ് സ്റ്റേഷനിൽ ഹാജരായി. മയ്യിൽ സ്വദേശിയായ റഹീസ് ഇന്ന് രാവിലെയാണ് പൊലിസ് സ്റ്റേഷനിൽ ഹാജരായത്. 

ഇയാളെ എസ്.ഡി.പി.ഐ പ്രവർത്തകർ ആൾക്കൂട്ട വിചാരണ നടത്തി മൊബൈൽ ഫോൺ പിടിച്ചെടുത്തതാണ് റസീനയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പിണറായി പൊലിസെടുത്ത കേസ്. മയ്യിൽ സ്വദേശിയായ യുവാവ് നിലവിൽ കേസിൽ പ്രതിയല്ല. എന്നാൽ ഇയാൾക്കെതിരെ റസീനയുടെ മാതാവ് ഫാത്തിമ ഇന്നലെ വൈകിട്ട് തലശേരി എഎസ്.പിക്ക് പരാതി നൽകിയിട്ടുണ്ട്. റസീനയുടെ സ്വർണവും പണവും തട്ടിയെടുത്ത് മകളുടെ കുടുംബം തകർത്തുവെന്നാണ് പരാതി.