സമരം ചെയ്യുന്നവരെ ജയിലിലടയ്ക്കുന്നത് പരിഷ്കൃത സമൂഹത്തിന് ഭൂഷണമല്ല : അടിയന്തരമായി ആദിവാസികൾക്ക് ഭൂമി നൽകണം : റസാഖ് പാലേരി

മുത്തങ്ങ സമരം ഉയർത്തിയ ആവശ്യങ്ങൾ അംഗീകരിക്കുന്നതിന് പകരം, സ്വന്തം ജീവനും അതിജീവനത്തിനും അവകാശപ്പെട്ട ഭൂമിക്കും വേണ്ടി ശബ്ദമുയർത്തിയവരെ ജയിലിലടയ്ക്കുന്നത്

 

കണ്ണൂർ: മുത്തങ്ങ സമരം ഉയർത്തിയ ആവശ്യങ്ങൾ അംഗീകരിക്കുന്നതിന് പകരം, സ്വന്തം ജീവനും അതിജീവനത്തിനും അവകാശപ്പെട്ട ഭൂമിക്കും വേണ്ടി ശബ്ദമുയർത്തിയവരെ ജയിലിലടയ്ക്കുന്നത് ഒരു പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിന് ഒരിക്കലും ഭൂഷണമല്ലെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി പറഞ്ഞു. കണ്ണൂർ പ്രസ് ക്ളബ്ബിൽ മാധ്യമങ്ങളോട് സംസാരിക്കയായിരുന്നു അദ്ദേഹം.മുത്തങ്ങ സമര നായകനും ആദിവാസി ഗോത്രമഹാസഭ നേതാവുമായ എം. ഗീതാനന്ദനെയും നാല് സഹപ്രവർത്തകരെയും കണ്ണൂർ സെൻട്രൽ ജയിലിൽ സന്ദർശിച്ചു ജയിലിൽ കിടക്കുന്നവർക്ക് വെൽഫെയർ പാർട്ടി ഹൈക്കോടതിയിൽ നിയമസഹായം നൽകും.

കേവലം ഏതാനും വ്യക്തികൾക്കെതിരെയുള്ള നടപടിയായല്ല, മറിച്ച് തങ്ങളുടെ അടിസ്ഥാന അവകാശങ്ങൾക്കായി പോരാടുന്ന ഒരു ജനതയോടുള്ള ഭരണകൂടത്തിന്റെ വംശീയ സമീപനമായാണ് പുതിയ കോടതിവിധിയെയും ജയിൽവാസത്തെയും വിലയിരുത്തേണ്ടത്. മുത്തങ്ങ സമരം ഉയർത്തിയ കാതലായ ആവശ്യങ്ങൾ നിറവേറ്റാൻ ഇന്നുവരെ മാറിവന്ന ഭരണകൂടങ്ങൾക്കായിട്ടില്ല അനീതിയാണ്. വലിയൊരു ചരിത്രപരമായ എന്നത് പതിറ്റാണ്ടുകളായി തുടരുന്ന അവഗണനകൾക്ക് അറുതിവരുത്തി, ഭൂരഹിതരായ മുഴുവൻ ആദിവാസികൾക്കും എത്രയും വേഗം ഭൂമി നൽകാൻ ഭരണകൂടം തയ്യാറാകണം. ഭൂമി ആദിവാസികളുടെ ഭരണഘടനാപരമായ അവകാശമാണ്; സർക്കാരിന്റെ ഔദാര്യമല്ലെന്നും റസാഖ് പലേരി പറഞ്ഞുഭൂമിക്കുവേണ്ടിയുള്ള പോരാട്ടത്തിനിടയിലാണ് ജോഗി എന്ന ആദിവാസി യുവാവിന് പോലീസ് വെടിവെപ്പിൽ ജീവൻ നഷ്‌ടപ്പെട്ടത്. മുത്തങ്ങയിൽ ഭരണകൂടം നടത്തിയ ആ കൊലപാതകത്തിന് ഇനിയും നീതി ലഭിച്ചിട്ടില്ല. 

ജോഗിയുടെ കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ പ്രതികൾ ഇന്നുവരെ നിയമത്തിന് മുന്നിൽ വരികയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല എന്നത് നീതിന്യായ വ്യവസ്ഥയുടെയും സർക്കാരിൻ്റെയും വലിയ പരാജയമാണ്. ആദിവാസി നേതാക്കളെ വേട്ടയാടുന്ന വ്യവസ്ഥിതി, മറുവശത്ത് ജോഗിയുടെ ഘാതകർക്ക് സംരക്ഷണം ഒരുക്കുകയാണ്. കൊലപാതക്കേസിലെ പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ ഭരണകൂടം ബാധ്യസ്ഥരാണ്.മുത്തങ്ങ കേവലമൊരു ക്രമസമാധാന പ്രശ്‌നമല്ല; അത് തലമുറകളായി സ്വന്തം മണ്ണിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട ഒരു ജനതയുടെ അതിജീവന പോരാട്ടമാണ്. ആ സമരത്തിന്റെ രാഷ്ട്രീയ ശരികളെ റദ്ദാക്കിക്കൊണ്ട് കുറ്റവാളികളെയും ഇരകളെയും നിർണ്ണയിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും റസാഖ് പാലേരി കൂട്ടിച്ചേർത്തു അർഹതപ്പെട്ട ഭൂമി വിതരണം ചെയ്തും, ജോഗിയുടെ കൊലപാതകികൾക്ക് ശിക ഉറപ്പാക്കിയും ഗീതാനന്ദൻ അടക്കമുള്ള പോരാളികളെ മോചിപ്പിച്ചും മാത്രമേ മുത്തങ്ങയിലെ യഥാർത്ഥ നീതി നടപ്പിലാക്കാനാവൂവെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളായ സുരേന്ദ്രൻ കരിപ്പുഴ, സാദിഖ് ഉളിയിൽ പള്ളിപ്രം പ്രസന്നൻ , ഫൈസൽ മാടായി, മുഹമ്മദ് ഇംതിയാസ് എന്നിവരും പങ്കെടുത്തു