തളിപ്പറമ്പ് കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ അപൂർവ്വ ശസ്ത്രക്രിയ; യുവതിയുടെ മാറിടത്തിൽ നിന്ന് നീക്കം ചെയ്തത്  4 കിലോ ഭാരമുള്ള ട്യൂമർ 

45 വയസ്സുകാരിയായ യുവതിയുടെ മാറിടത്തിൽ വളർന്ന നാല് കിലോഗ്രാമോളം ഭാരമുള്ള കൂറ്റൻ മുഴ തളിപ്പറമ്പ് കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. മാറിടങ്ങളെ ബാധിക്കുന്ന അതീവ അപൂർവ്വ രോഗാവസ്ഥയായ 'ഫിലോയിഡ്സ് ട്യൂമർ' (Phyllodes Tumor) ആണിത്.ഏകദേശം ഇരുപത് ലക്ഷത്തിൽ ഒന്നോ രണ്ടോ പേർക്ക് മാത്രം കാണപ്പെടുന്ന വളരെ അപൂർവ്വമായ ഒന്നാണ് ഫിലോയിഡ്സ് ട്യൂമർ.

 

തളിപ്പറമ്പ്: 45 വയസ്സുകാരിയായ യുവതിയുടെ മാറിടത്തിൽ വളർന്ന നാല് കിലോഗ്രാമോളം ഭാരമുള്ള കൂറ്റൻ മുഴ തളിപ്പറമ്പ് കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. മാറിടങ്ങളെ ബാധിക്കുന്ന അതീവ അപൂർവ്വ രോഗാവസ്ഥയായ 'ഫിലോയിഡ്സ് ട്യൂമർ' (Phyllodes Tumor) ആണിത്.ഏകദേശം ഇരുപത് ലക്ഷത്തിൽ ഒന്നോ രണ്ടോ പേർക്ക് മാത്രം കാണപ്പെടുന്ന വളരെ അപൂർവ്വമായ ഒന്നാണ് ഫിലോയിഡ്സ് ട്യൂമർ. മാറിടത്തിലെ കണക്റ്റീവ് ടിഷ്യൂകളിൽ (stroma) നിന്നാണ് ഇവ രൂപപ്പെടുന്നത്.

സാധാരണ ബ്രെസ്റ്റ് ട്യൂമറുകളിൽ നിന്ന് വ്യത്യസ്തമായി വളരെ വേഗത്തിൽ വളരുന്ന സ്വഭാവമാണ് ഇവയ്ക്കുള്ളത്. മിക്കപ്പോഴും ഇവ ക്യാൻസർ അല്ലാത്തവയാണെങ്കിലും (benign), ചിലത് അതിവേഗം വളർന്ന് ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാൻ സാധ്യതയുള്ളവയുമാണ്. അതിനാൽ കൃത്യസമയത്ത് ശസ്ത്രക്രിയയിലൂടെ ഇവ പൂർണ്ണമായും നീക്കം ചെയ്യുകയാണ് പ്രധാന ചികിത്സ. രോഗിയുടെ മാറിടത്തിൽ രൂപപ്പെട്ട 20 × 15 × 20 സെൻ്റീമീറ്റർ വലിപ്പമുള്ള കൂറ്റൻ മുഴയാണ് ശസ്ത്രക്രിയയിലൂടെ പൂർണ്ണമായും നീക്കം ചെയ്തത്. 

ജനറൽ, കീഹോൾ ആൻഡ് ലേസർ സർജൻ ഡോ. അഭിജിത്തിൻ്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. അനസ്തേഷ്യ വിഭാഗത്തിന് ഡോ. സുനിൽ നേതൃത്വം നൽകി. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതിനെ തുടർന്ന് പൂർണ്ണ ആരോഗ്യവതിയായ രോഗി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജായി വീട്ടിലേക്ക് മടങ്ങി. യുവതിക്ക് കൃത്യമായ ചികിത്സ നൽകി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ സാധിച്ചതിൽ ആശുപത്രി മാനേജ്‌മെൻ്റും
 മെഡിക്കൽ സംഘവും സന്തോഷം അറിയിച്ചു.