വാഹനപാർക്കിംഗ് ഷെഡ്ഡിനകത്ത് ഉറങ്ങുകയായിരുന്ന നാടോടി ബാലികയെ തട്ടി കൊണ്ടുപോയി പീഡിപ്പിച്ച കേസ് : പയ്യന്നൂർ സ്വദേശിക്ക്  എട്ടുവർഷം കഠിന തടവും പിഴയും 

ക്ഷിതാക്കളോടൊപ്പം ഉറങ്ങുകയായിരുന്ന ഏഴുവയസുകാരിയായ നാടോടിബാലികയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് എട്ടു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.

 

തളിപ്പറമ്പ്: രക്ഷിതാക്കളോടൊപ്പം ഉറങ്ങുകയായിരുന്ന ഏഴുവയസുകാരിയായ നാടോടിബാലികയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് എട്ടു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.പയ്യന്നൂർ കേളോത്തെ വടക്കേവീട്ടിൽ പി.ടി.ബേബിരാജിനയൊണ്(33) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്.2018 മെയ്-9 ന് പുലർച്ചെ 1.30 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

പയ്യന്നൂർ നഗരസഭയുടെ വാഹനപാർക്കിംഗ് ഷെഡ്ഡിനകത്ത് ഉറങ്ങുകയായിരുന്ന പെൺകുട്ടിയെയാണ് കെ.എൽ-59 ആർ-9184 ബുള്ളറ്റ് ബൈക്കിലെത്തിയ ബേബിരാജ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.