കണ്ണൂർ രാമന്തളിയിൽ ഉപയോഗ്യശൂന്യമായ കിണറ്റിൽ യുവാവിൻ്റെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
May 31, 2025, 09:46 IST
കണ്ണൂർ : രാമന്തളി എട്ടിക്കുളത്ത് യുവാവിനെ ഉപയോഗശൂന്യമായകിണറ്റിൽ യുവാവിനെമരിച്ചനിലയിൽ കണ്ടെത്തി. എട്ടിക്കുളം പള്ളിക്കോളനിയിലെ എം.കെ. ഫസലുറഹ്മാൻ (35) നെയാണ് പള്ളിക്കോളനിയിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ മരിച്ചനിലയിൽ വെള്ളിയാഴ്ച്ച വൈകിട്ട് കണ്ടെത്തിയത് മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്ന് പൊലിസ് അറിയിച്ചു.
പയ്യന്നൂർ പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പയ്യന്നൂർ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.