സച്ചിൻ ഗോപാലിൻ്റെ വീട് സന്ദർശിച്ച് രാജ്യസഭാ എം പി സദാനന്ദ ഷെട്ട് തനവാഡെ പുഷ്പാർച്ചന നടത്തി
പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാൽ കൊല്ലപ്പെട്ട സച്ചിൻ ഗോപാലിൻ്റെ കൊറ്റാളിയിലുള്ള വീട് സന്ദർശിച്ച് പുഷ്പാർച്ചന നടത്തി ബിജെപി നേതാവും രാജ്യസഭാ എം പിയുമായ സദാനന്ദ ഷെട്ട്
Mar 19, 2026, 15:40 IST
കണ്ണൂർ : പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാൽ കൊല്ലപ്പെട്ട സച്ചിൻ ഗോപാലിൻ്റെ കൊറ്റാളിയിലുള്ള വീട് സന്ദർശിച്ച് പുഷ്പാർച്ചന നടത്തി ബിജെപി നേതാവും രാജ്യസഭാ എം പിയുമായ സദാനന്ദ ഷെട്ട് തനവാഡെ ഇന്ന് രാവിലെ എൻഡിഎ അഴീക്കോട് നിയോജകമണ്ഡലം സ്ഥാനാർഥി കെ കെ വിനോദ് കുമാറിൻ്റെ കൂടെ സച്ചിൻ്റെവീട് സന്ദർശിച്ച സദാനന്ദ ഷെട്ട് തനവാഡെ സച്ചിൻ്റെ മാതാപിതാക്കളോടും കുടുംബാംഗങ്ങളോടും സംസാരിച്ചു.
ജില്ലാ വൈസ് പ്രസിഡൻ്റ് ഒ. കെ സന്തോഷ്കുമാർ മണ്ഡലം പ്രസിഡൻ്റ് വിജയ് ആയിക്കര , പിവി അരുണാക്ഷൻ, പി മഹേഷ്,രേണുക ടീച്ചർ തുടങ്ങിയവരും എം.പിയോടൊപ്പമുണ്ടായിരുന്നു.