കണ്ണൂർ നഗരത്തിലെ റെയിൽവെ ഫൂട്ട് ഓവർബ്രിഡ്ജ് അറ്റകുറ്റപ്പണിക്കായി അടച്ചു; ഓണക്കാലത്ത് ദുരിതത്തിലായി യാത്രക്കാരും വഴിയോര കച്ചവടക്കാരും

കണ്ണൂർ നഗരത്തിൽ ഓണക്കാലത്ത് ഫൂട്ട് ഓവർ ബ്രിഡ്ജ് അടച്ചിട്ടതോടെ തെരുവ് കച്ചവടക്കാരും കാൽ നടയാത്രക്കാരും ദുരിതത്തിലായി. കഴിഞ്ഞ ദിവസം മുതലാണ് നഗരഹൃദയത്തിലെഓവർ ബ്രിഡ്ജ് അടച്ചിട്ടത്. ഹെഡ് പോസ്റ്റ് ഓഫീസ് - ടെലഫോൺ ഭവൻ വഴി മുനീശ്വരൻ കോവിലിന് മുന്നിലെത്താൻ നൂറുക്കണക്കിനാളുകൾ ആശ്രയിക്കുന്നവഴിയാണിത്.
 

കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഓണക്കാലത്ത് ഫൂട്ട് ഓവർ ബ്രിഡ്ജ് അടച്ചിട്ടതോടെ തെരുവ് കച്ചവടക്കാരും കാൽ നടയാത്രക്കാരും ദുരിതത്തിലായി. കഴിഞ്ഞ ദിവസം മുതലാണ് നഗരഹൃദയത്തിലെഓവർ ബ്രിഡ്ജ് അടച്ചിട്ടത്. ഹെഡ് പോസ്റ്റ് ഓഫീസ് - ടെലഫോൺ ഭവൻ വഴി മുനീശ്വരൻ കോവിലിന് മുന്നിലെത്താൻ നൂറുക്കണക്കിനാളുകൾ ആശ്രയിക്കുന്നവഴിയാണിത്. ഇനി ഏറെ ചുറ്റിത്തിരിഞ്ഞ് വേണം ഹെഡ് പോസ്റ്റ് ഓഫീസ് ഭാഗത്ത് നിന്നും മുനീശ്വരർകോവിൽ റോഡിലെത്താൻ.

കണ്ണൂർ നഗരത്തിലെത്തുന്നവർ പ്രസ് ക്ളബ്ബ് ജങ്ഷനിൽ ബസ്സിറങ്ങി എളുപ്പത്തിൽ മാർക്കറ്റിലും മറ്റുമെത്താൻ ആശ്രയിക്കുന്നതും ഈ വഴി തന്നെയാണ്. പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്താനാണ് വഴി അടച്ചതെന്നാണ് റെയിൽവെ എൻജിനിയറിങ് വിഭാഗം  അധികൃതരുടെ വിശദീകരണം. ബീമുകൾ തുരുമ്പെടുത്തും സ്പയെറുകൾ ഇളകിയതിനാലും അപകടാവസ്ഥയിലായതിനെ തുടർന്നാണ് റെയിൽവെ ഫുട്ട് ഓവർബ്രിഡ്ജുവഴിയുള്ള ഗതാഗതം നിരോധിച്ചത്.