തലശേരിയിൽ ലഹരിക്കെതിരെ റെയ്ഡ് ശക്തമാക്കി: മൂന്ന് പേർ അറസ്റ്റിൽ
തലശേരിയിൽ റെയ്ഡ് ശക്തമാക്കി എക്സൈസ് സംഘം . മണിക്കൂറുകളുടെ ഇടവേളയിൽ കഞ്ചാവുമായി മൂന്ന്പേര അറസ്റ്റു ചെയ്തു.
തലശ്ശേരി കണ്ടിക്കൽ മേഖലയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വിവിധയിടങ്ങളിൽ നിന്നായാണ് മൂന്ന് പേരെ അറസ്റ്റ് ചെയ് തത്.
Mar 19, 2025, 11:47 IST
തലശേരി :തലശേരിയിൽ റെയ്ഡ് ശക്തമാക്കി എക്സൈസ് സംഘം . മണിക്കൂറുകളുടെ ഇടവേളയിൽ കഞ്ചാവുമായി മൂന്ന്പേര അറസ്റ്റു ചെയ്തു.
തലശ്ശേരി കണ്ടിക്കൽ മേഖലയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വിവിധയിടങ്ങളിൽ നിന്നായാണ് മൂന്ന് പേരെ അറസ്റ്റ് ചെയ് തത്. കണ്ടിക്കലിൽ വെച്ച് 12 ഗ്രാം കഞ്ചാവുമായി പി.പി.കെ ഹുസൈനെ(36)യും, 10 ഗ്രാം കഞ്ചാവുമായി ചെറുവളോത്ത് താഴെ പറമ്പത്ത് സി.കെ ഹർഷാദ് (35) എന്നിവരെയാണ് തലശ്ശേരി എക്‌സൈസ് ഇൻസ്‌പെക്ടർ കെ.സുബിൻ രാജ് പിടികൂടിയത്.
മറ്റൊരു കേസിൽ കണ്ടിക്കലിൽ വച്ച് 5 ഗ്രാം കഞ്ചാവുമായി പ്രസ് വളപ്പിൽ വി.പി ഫിറോസിനെ തലശ്ശേരി അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ടി.സന്തോഷ് പിടികൂടി. തലശ്ശേരി മേഖലയിൽ ലഹരി ഉല്പന്നങ്ങളുടെ വില്പനയും ഉപയോഗവുംഅടുത്ത കാലത്തായി വ്യാപകമായെന്ന പരാതിയുണ്ടായിരുന്നു.ഇതോടെയാണ് എക്സൈസ് നടപടി ശക്തമാക്കിയത്.