രാഹുൽ കോൺഗ്രസിൻ്റെ ജീർണാവസ്ഥയുടെ പ്രതീകം : എം.വി ഗോവിന്ദൻ  

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നത് ഗൗരവമുള്ള മൂന്നാമത്തെ പരാതിയെന്ന് എം വി ഗോവിന്ദൻ. കോൺഗ്രസിൻ്റെ ജീർണ്ണമായ അവസ്ഥയാണ് രാഹുലിലൂടെ കാണുന്നതെന്ന് അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. 
 

 കണ്ണൂർ : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നത് ഗൗരവമുള്ള മൂന്നാമത്തെ പരാതിയെന്ന് എം വി ഗോവിന്ദൻ. കോൺഗ്രസിൻ്റെ ജീർണ്ണമായ അവസ്ഥയാണ് രാഹുലിലൂടെ കാണുന്നതെന്ന് അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. 

കോൺഗ്രസിൻ്റെ പൂർണ്ണപിന്തുണ അന്നും ഇന്നും രാഹുലിനുണ്ട്. യൂത്ത് കോൺഗ്രസ് അധ്യക്ഷനാകാനുള്ള യോഗ്യതയെന്തെന്ന് ഇപ്പോള്‍ കൂടുതൽ വ്യക്തമാകുന്നു. അയോഗ്യനാക്കുന്ന കാര്യത്തിൽ നിയമപരമായ പരിശോധന നടക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.