തലശേരി കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ റാഗിങ് : മൂന്ന് സീനിയർ വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ചു

 

തലശേരി : കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് മർദിച്ചു കൈയ്യൊടിച്ച സംഭവത്തിൽ മൂന്നു പേർക്ക് തലശ്ശേരി കോടതി ഇടക്കാല ജാമ്യം നൽകി.

മർദനമേറ്റ് കൈയുടെ എല്ല് പൊട്ടിയ വിദ്യാർഥിയെ തലശ്ശേരി സഹകരണ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.
കൊളവല്ലൂർ പോലീസിൽ ലഭിച്ച പരാതിയിലാണ് കേസെടുത്തത്. അഞ്ച് സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് മർദിച്ചെന്നാണ് പരാതി. രണ്ട് വിദ്യാർഥികളെ കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.

 ക്യാൻ്റി ന് സമീപം വെച്ചാണ് പ്ളസ് വൺ വിദ്യാർത്ഥി അതിക്രൂരമായ മർദ്ദനത്തിന് ഇരയായത്. പ്ളസ് വൺ വിദ്യാർത്ഥി പാറാട്ടെ ആദമിൻ്റെ മകൻ നിഹാലിനാണ് മർദ്ദനമേറ്റത് സ്കൂൾ പ്രിൻസിപ്പാളിൻ്റെ പരാതിയിലാണ് കൊളവല്ലൂർ പൊലിസ് കേസെടുത്തത്.