ഇരിട്ടിയിലെ ഫോട്ടോഗ്രഫർരചന ജോർജ് നിര്യാതനായി
മലയോര നഗരമായ ഇരിട്ടിയിലെ പൊതു രംഗങ്ങളിൽസജീവ സാന്നിദ്ധ്യമായിരുന്ന രചന സ്റ്റുഡിയോ ഫോട്ടോഗ്രാഫർ കോളിക്കടവിലെ ജോർജ് പോളക്കുളം (65) നിര്യാതനായി.
Oct 16, 2026, 10:28 IST
ഇരിട്ടി : മലയോര നഗരമായ ഇരിട്ടിയിലെ പൊതു രംഗങ്ങളിൽസജീവ സാന്നിദ്ധ്യമായിരുന്ന രചന സ്റ്റുഡിയോ ഫോട്ടോഗ്രാഫർ കോളിക്കടവിലെ ജോർജ് പോളക്കുളം (65) നിര്യാതനായി. കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ ഇരിട്ടിയിലെ ആദ്യ കാല ഫോട്ടോഗ്രാഫർമാരിൽ ഒരാളായിരുന്നു രചനാ ജോർജെന്ന് അറിയപ്പെട്ടിരുന്ന ജോർജേട്ടൻ.
അദ്ദേഹത്തിൻ്റെ രചനസ്റ്റുഡിയോ ഇരിട്ടിയുടെ ഹൃദയ തുടിപ്പുകൾ ഒപ്പിയെടുത്ത സ്ഥാപനങ്ങളിലൊന്നായിരുന്നു. ഭാര്യ : മേരി ക്കുട്ടി തറയിൽ . മക്കൾ : ജസ്വീൻ , ജസ്റ്റിൻ . മരുമകൾ : ഗീതു സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് എടൂർ സെൻ്റ് മേരീസ് പള്ളിസെമിത്തേരിയിൽ.