ഗാന്ധിമാർഗത്തിലേക്ക് ഒരു ചുവട് ; കണ്ണൂരിൽ "ഗാന്ധിജിയുടെ ആത്മകഥയെ ആസ്പദമാക്കി ക്വിസ് മത്സരം നടത്തി

കോട്ടൂർ ഇന്ദിരാഗാന്ധി സോഷ്യൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ "ഗാന്ധിമാർഗത്തിലേക്ക് ഒരു ചുവട് " പദ്ധതിയുടെ ഭാഗമായി ഗാന്ധിജിയുടെ ആത്മകഥയെ ആസ്പദമാക്കി ക്വിസ് മത്സരം സംഘടിപ്പിച്ചു.കാടാച്ചിറ ഗ്രാമോദയ വായനാശാല ഹാളിൽ നടന്ന കടമ്പൂർ പഞ്ചായത്ത് തല ക്വിസ് മത്സരത്തിൽ കാടാച്ചിറ എൽ പി സ്കൂളിലെ അഞ്ചാക്ലാസ് വിദ്യാർത്ഥി ഗോകുൽ. ജി.നാഥ് ഒന്നാം സ്ഥാനം നേടി.
 

കാടാച്ചിറ: കോട്ടൂർ ഇന്ദിരാഗാന്ധി സോഷ്യൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ "ഗാന്ധിമാർഗത്തിലേക്ക് ഒരു ചുവട് " പദ്ധതിയുടെ ഭാഗമായി ഗാന്ധിജിയുടെ ആത്മകഥയെ ആസ്പദമാക്കി ക്വിസ് മത്സരം സംഘടിപ്പിച്ചു.കാടാച്ചിറ ഗ്രാമോദയ വായനാശാല ഹാളിൽ നടന്ന കടമ്പൂർ പഞ്ചായത്ത് തല ക്വിസ് മത്സരത്തിൽ കാടാച്ചിറ എൽ പി സ്കൂളിലെ അഞ്ചാക്ലാസ് വിദ്യാർത്ഥി ഗോകുൽ. ജി.നാഥ് ഒന്നാം സ്ഥാനം നേടി. കോട്ടൂർ മാപ്പിള എൽ പി സ്കൂളിലെ മർവ മെഹറൂഫ് രണ്ടാ സ്ഥാനവും, കടമ്പൂർ ഈസ്റ്റ് എൽപി സ്കൂളിലെ  നഫീസത്തുൽ മിസ്ന മൂന്നാം സ്ഥാനവും നേടി. 

തുടർന്ന് നടന്ന സമാപന സമ്മാന ദാന ചടങ്ങ് കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.വി.പ്രേമവല്ലി ഉദ്ഘാടനം ചെയ്തു. .വിജയികൾക്ക് കോൺഗ്രസ് കടമ്പൂർ മണ്ഡലം  പ്രസിഡൻ്റ് സി.ഒ.രാജേഷ് " "സതീശൻ പാച്ചേനി മെമ്മോറിയൽ ട്രോഫി " സമ്മാനിച്ചു. ഇന്ദിരാഗാന്ധി സോഷ്യൽ ഫൗണ്ടേഷൻ ചെയർമാൻ  ബാബു കാടാച്ചിറ അധ്യക്ഷനായ ചsങ്ങിൽ സെക്രട്ടറി ധനിത്ത് ലാൽ എസ്.നമ്പ്യാർ, ഗ്രാമോദയ വായനശാല സെക്രട്ടറി ബിജു. യു.കെ, കാടാച്ചിറ എൽ പി സ്കൂളിലെ പ്രധാന അധ്യാപിക ഷീന ടീച്ചർ, സനൽ കാടാച്ചിറ തുടങ്ങിയവർ സംസാരിച്ചു.കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ കടമ്പൂർ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ കുട്ടികൾക്ക് ഗാന്ധിജിയുടെ ആത്മകഥ വിതരണം ചെയ്ത് കൊണ്ടാണ് പദ്ധതിക്ക് തുടക്കമിട്ടത്.