ക്വാർട്ടേഴ്സിൽ കയറി ലാപ്പ്ടോപ്പ് കവർച്ച : മധ്യവയസ്ക്കൻ അറസ്റ്റിൽ

ക്വാർട്ടേഴ്‌സ് കുത്തിത്തുറന്ന് ലാപ്ടോപ്പും അനു ബന്ധ ഉപകരണങ്ങളും കവർച്ച ചെയ്ത കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. ചെർക്കള ബാലടുക്ക സ്വദേശി ഹനീഫയെ (52) ആണ് ആദൂർ പോലീസ് അറസ്റ്റ് ചെയ്തത്.

 

കാസർ​ഗോട് : ക്വാർട്ടേഴ്‌സ് കുത്തിത്തുറന്ന് ലാപ്ടോപ്പും അനു ബന്ധ ഉപകരണങ്ങളും കവർച്ച ചെയ്ത കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. ചെർക്കള ബാലടുക്ക സ്വദേശി ഹനീഫയെ (52) ആണ് ആദൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 25ന് രാവിലെ 11നും രാത്രി 11 മണിക്കും ഇടയിൽ മുളിയാർ പൊവ്വലിലെ പി.എ കോംപ്ലക്‌സ് കുത്തിത്തുറന്നാണ് കവർച്ച. ഉത്തർപ്രദേശ് സ്വദേശിയും ഹോട്ടൽ ജീവനക്കാരനുമായ റിഹാൻ അഷ്റഫിൻ്റെ മുറിയുടെ പൂട്ട് പൊളിച്ച് അകത്ത് കടക്കു കയായിരുന്നു. കിടപ്പുമുറിയിലെ ബാഗിൽ സുക്ഷിച്ചിരുന്ന ലാപ്ടോ പ്പ്, ചാർജർ, മൈക്രോഫോൺ എന്നിവയാണ് കവർച്ച ചെയ്തത്. ജോലിക്ക് പോയ റിഹാൻ രാത്രി തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന കാര്യം അറിഞ്ഞത്. ഉടൻ ആദുർ പോലീസിൽ പരാതി നൽകി. സമീപത്തെ സി.സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങൾ പരി ശോധിച്ചാണ് പോലീസ് കവർച്ചക്കാരനെ തിരിച്ചറിഞ്ഞത്.