പുഴാതി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ.വി സുമേഷ് എം.എൽ.എ നിർവഹിച്ചു

പുഴാതി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി മുപ്പത് ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമ്മം കെ.വി സുമേഷ് എം എൽ എ നിർവ്വഹിച്ചു.
 

കണ്ണൂർ: പുഴാതി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി മുപ്പത് ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമ്മം കെ.വി സുമേഷ് എം എൽ എ നിർവ്വഹിച്ചു. വാർഡ് കൗൺസിലർ കുക്കിരി രാജേഷ് അധ്യക്ഷത വഹിച്ചു.

ക്ലാസ് മുറികളുടെ കുറവ് മൂലം ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന പുഴാതി സ്കൂളിൽ ആധുനികമായ ഇരുനില കെട്ടിടമാണ് ഉയരുന്നത്. ടോയ്‌ലറ്റ് ബ്ലോക്കുൾപ്പെടെ കെട്ടിടത്തിലുണ്ട്. കിലയാണ് നിർവ്വഹണ ഏജൻസി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞത്തിൽ ഉൾപ്പെടുത്തി സ്കൂളുകളിലെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് സർക്കാർ തുക അനുവദിച്ചത്. 

വിദ്യാകരണം ജില്ലാ കോ ഓർഡിനേറ്റർ കെ.സി. സുധീർ, കൗൺസിലർ ടി. രവീന്ദ്രൻ, ഹയർസെക്കൻഡറി വകുപ്പ്  ആർ.ഡി.ഡി രാജേഷ് ആർ, പ്രിൻസിപ്പൽ തസ്നീം ടി, പി.ടി.എ പ്രസിഡൻ്റ് സുബൈർ കിച്ചിരി, ബി അബ്ദുൽ കരീം, സവിത.ടി, കെ സി രാജൻ, മനോജ് മേലേകണ്ടി, ഇസ്മയിൽ, അസീർ.ടി, വി.സി.സഹീർ, റിമ പി പി. എന്നിവർ സംസാരിച്ചു.