സ്കൂട്ടർ ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന പുതിയതെരുവിലെ വ്യാപാരി മരിച്ചു

സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുതിയ തെരുവിലെ വ്യാപാരി മരിച്ചു.ചിറക്കല്‍ പുതിയതെരു മണ്ഡപത്തിന് സമീപം താമസിക്കുന്ന കുരിക്കളകത്ത് വീട്ടില്‍ കെ.മുസ്തഫ(73)യാണ് മരിച്ചത്.

 

വളപട്ടണം: സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുതിയ തെരുവിലെ വ്യാപാരി മരിച്ചു.ചിറക്കല്‍ പുതിയതെരു മണ്ഡപത്തിന് സമീപം താമസിക്കുന്ന കുരിക്കളകത്ത് വീട്ടില്‍ കെ.മുസ്തഫ(73)യാണ് മരിച്ചത്.ഡിസംബര്‍ 20 ന് രാത്രി എട്ടരക്ക് പുതിയതെരു ആശാരികമ്പനിക്ക് സമീപം പെട്രോൾ പമ്പിന് സമീപത്തു നിന്നും ഗുഡ്‌സ് ഓട്ടോയില്‍ നിന്ന് മത്സ്യംവാങ്ങി റോഡ് മുറിച്ചുകടന്ന് എതിര്‍വശത്തെ സ്വന്തം കടയിലേക്ക് പോകവെ കാട്ടാമ്പള്ളി ഭാഗത്തുനിന്നും പുതിയതെരുഭാഗത്തേക്ക് അമിതവേഗതിയിലെത്തിയ കെ.എല്‍-13ബി.എ 5643 സ്‌ക്കൂട്ടര്‍ ഇടിക്കുകയായിരുന്നു.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച്ച രാവിലെ 9.15നാണ് മരിച്ചത്.പരേതരായ അഹമ്മദ്-സക്കീന ദമ്പതികളുടെ മകനാണ്. ഭാര്യ: സാറ 'മക്കൾ: ഫൈസൽ, ഫാസീല, ജാസ്മീൻ സഹോദരൻ: സുബൈർ.