കുന്നത്തൂർ പാടിയിൽ പുത്തരി മഹോത്സവം നാളെ തുടങ്ങും

ശ്രീ മുത്തപ്പൻ്റെ ആരൂഡസ്ഥാനമായകുന്നത്തൂർപ്പാടിയിൽ ഈ വർഷത്തെ  പുത്തരി മഹോത്സവും ഒക്ടോബർ 11, 12 തീയ്യതികളിൽ നടക്കും. തന്ത്രി പോർക്കളത്തില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിൻ്റെ കാർമ്മികത്വത്തിൽ ശുദ്ധി, പുണ്യാഹം, വാസ്തുബലി, അഷ്ടദ്രവ്യത്തോടുകൂടി ഗണപതി ഹോമം എന്നിവ നടക്കും

 


പയ്യാവൂർ : ശ്രീ മുത്തപ്പൻ്റെ ആരൂഡസ്ഥാനമായകുന്നത്തൂർപ്പാടിയിൽ ഈ വർഷത്തെ  പുത്തരി മഹോത്സവും ഒക്ടോബർ 11, 12 തീയ്യതികളിൽ നടക്കും. തന്ത്രി പോർക്കളത്തില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിൻ്റെ കാർമ്മികത്വത്തിൽ ശുദ്ധി, പുണ്യാഹം, വാസ്തുബലി, അഷ്ടദ്രവ്യത്തോടുകൂടി ഗണപതി ഹോമം എന്നിവ നടക്കും.

ശനിയാഴ്ച്ച രാവിലെ അഞ്ചിന് ഗണപതി ഹോമം, ഒൻപതിന് കലശപൂജ, വിശേഷാൽ പൂജകൾ, 11മണിക്ക് വെള്ളാട്ടും വൈകിട്ട് ഏഴിന് പൈങ്കുറ്റി, 7.30 ന് വെള്ളാട്ടം, എന്നിവ നടക്കും. 12 ന് രാവിലെ 10 ന് മറുപുത്തരി, വെള്ളാട്ടം എന്നിവയുണ്ടാകും. രണ്ടു ദിവസങ്ങളിലും ഭക്തജനങ്ങൾക്ക് അന്നദാനമുണ്ടാകുമെന്ന് പാരമ്പര്യ ട്രസ്റ്റിയും ജനറൽ മാനേജരുമായ എസ്.കെ. കുഞ്ഞിരാമൻ നായനാർ അറിയിച്ചു.