ഹരിത കർമ്മ സേനക്ക് നൽകി 'പൊതിച്ചോർ' പുസ്തക പ്രകാശനം നടത്തി

  സാഹി സാംസ്‌ക്കാരിക രംഗത്ത് വ്യത്യസ്തമായ പരിപാടികളും.നിരവധി പുസ്‌തകങ്ങളും എഴുതിയ ബഷീർ പെരുവളത്ത് പറമ്പിൻ്റെ പതിനഞ്ചാമത് പുസ്തകമായ പൊതിച്ചോറിൻ്റെ പുസ്തക പ്രകാശനം ഹരിത കർമ്മ സേന തൊഴിലാളികൾക്ക് പൊതിച്ചോർ നൽകി പ്രകാശനം ചെയ്തു.

 

 കണ്ണൂർ : സാഹി സാംസ്‌ക്കാരിക രംഗത്ത് വ്യത്യസ്തമായ പരിപാടികളും.നിരവധി പുസ്‌തകങ്ങളും എഴുതിയ ബഷീർ പെരുവളത്ത് പറമ്പിൻ്റെ പതിനഞ്ചാമത് പുസ്തകമായ പൊതിച്ചോറിൻ്റെ പുസ്തക പ്രകാശനം ഹരിത കർമ്മ സേന തൊഴിലാളികൾക്ക് പൊതിച്ചോർ നൽകി പ്രകാശനം ചെയ്തു.

ലേഖനി ബുക്സ് പ്രസിദ്ധീകരിച്ച ഈയിടെ കവി സച്ചിദാനന്ദൻ ഓൺലൈനിലൂടെ കവർ പ്രകാശനം ചെയ്ത 27 കവിതകൾ അടങ്ങിയ പുസ്തകമാണ് ഇരിക്കൂർ ടൗണിലെ പുഴക്കരയിലെ ഇരിക്കൂർ പഞ്ചായത്ത് ഹരിത കർമ്മ സേനയുടെ ഗോഡൗണിൽ വെച്ച് ഹരിത കർമ്മ സേനാ പ്രവർത്തകയും,എഴുത്തുകാരൻ്റെ  അയൽക്കാരിയുമായ ഇ കെ പുഷ്പവല്ലിയുടെ നേതൃത്വത്തിൽ ഹരിത കർമ്മ സേന അംഗങ്ങൾക്ക് പുസ്തകം നൽകി പ്രകാശനം ചെയ്തത്.

എഴുത്തിലും സാഹിത്യ സാംസ്ക്കാരികല രംഗത്തും ഏറെപ്രചോദനമായ ഇടമെന്ന നിലയിലാണ് സമൂഹത്തിലെ അടിത്തട്ടിലുള്ള വിഭാഗത്തിന് പ്രാധാന്യം നൽകി പട്ടാനൂരിൽ പെയിൻ്റ് പണിയെടുക്കുന്നതിനിടയിൽ വന്ന് പുസ്തകം പ്രകാശനം ചെയ്തതെന്ന് ഗ്രന്ഥകർത്താവ് ബഷീർ പെരുവളത്ത് പറമ്പ് പറഞ്ഞു. ഹരിതകർമ്മസേനയിലെ അംഗങ്ങളായ
ഗീത സതി ബിന്ദു സറിനരജനി, ര ജില പ്രസന്ന, ഓമനസുജാത 'ഇന്ദിര ശുഭ, ചന്ദ്ര എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.