കണ്ണൂരിൽ കേരള കോ-ഓപ്പറേറ്റീവ് എംപ്ളോയിസ് ഫ്രണ്ട് ജില്ലാ ജോയൻ്റ് രജിസ്ട്രാർ ഓഫിസ് മാർച്ചും ധർണയും നടത്തും

മൂന്നാം സമഗ്ര ഭേദഗതി നിയമത്തിലെ ജനാധിപത്യവിരുദ്ധ ഭേദഗതികൾ പിൻവലിക്കുക, സംഘങ്ങളുടെ സുരക്ഷ തകർക്കുന്ന പുനരുദ്ധാരണ  നിധി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോ-ഓപ്പറേറ്റീവ് എംപ്ളോയിസ് ഫ്രണ്ട് സെപ്തംബർ 25 ന് രാവിലെ 10.30 ന് ജില്ലാ ജോയിൻ്റ് രജിസ്ട്രാർ ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
 

കണ്ണൂർ: മൂന്നാം സമഗ്ര ഭേദഗതി നിയമത്തിലെ ജനാധിപത്യവിരുദ്ധ ഭേദഗതികൾ പിൻവലിക്കുക, സംഘങ്ങളുടെ സുരക്ഷ തകർക്കുന്ന പുനരുദ്ധാരണ  നിധി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോ-ഓപ്പറേറ്റീവ് എംപ്ളോയിസ് ഫ്രണ്ട് സെപ്തംബർ 25 ന് രാവിലെ 10.30 ന് ജില്ലാ ജോയിൻ്റ് രജിസ്ട്രാർ ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുൻ എം.എൽ.എ അനിൽ അക്കരെ ഉദ്ഘാടനം ചെയ്യും.

പെൻഷൻ - ശമ്പള പരിഷ്ക്കരണം സർക്കാർ നടപ്പിലാക്കണം , വായ്പാ കുടിശ്ശിക ഒറ്റത്തവണ തീർക്കുന്നത് സഹകരണ സംഘങ്ങളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അശാസ്ത്രികമായ ക്ളാസി ഫികേഷൻ പരിഷ്കരണം ഒഴിവാക്കണമെന്നും ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന പ്രസിഡൻ്റ് എം രാജു, ജില്ലാ ഭാരവാഹികളായ ബാബു മാത്യു, അഗീഷ് കാടാച്ചിറ ഷാജിഷ് , കെ.രാധ എന്നിവർ പങ്കെടുത്തു.