എളയാവൂർ ജേണലിസ്റ്റ് കോളനി കീഴുത്തള്ളി സർവീസ് റോഡ് നിർമ്മാണത്തിന് ജനകീയ കമ്മിറ്റി രൂപീകരിച്ചു

എളയാവൂർ ജർണലിസ്റ്റ് കോളനി മുതൽ കിഴുത്തള്ളി വരെ ദേശീയപാത ബൈപ്പാസിൽ സർവീസ് റോഡ് നിർമ്മിക്കണമെന്നാവശ്യപ്പെട്ടു  പ്രക്ഷോഭം ആരംഭിക്കുവാൻ എളയാവൂർ സൗത്ത് സ്കൂളിൽ ചേർന്ന പ്രദേശവാസികളുടെ യോഗം തീരുമാനിച്ചു.

 

 എളയാവൂർ:എളയാവൂർ ജർണലിസ്റ്റ് കോളനി മുതൽ കിഴുത്തള്ളി വരെ ദേശീയപാത ബൈപ്പാസിൽ സർവീസ് റോഡ് നിർമ്മിക്കണമെന്നാവശ്യപ്പെട്ടു  പ്രക്ഷോഭം ആരംഭിക്കുവാൻ എളയാവൂർ സൗത്ത് സ്കൂളിൽ ചേർന്ന പ്രദേശവാസികളുടെ യോഗം തീരുമാനിച്ചു. യോഗം  ടി. ഒ. മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ മഠത്തിൽ അധ്യക്ഷത വഹിച്ചു. 

കൺസിലർമാരായ കെ. വിജിന, ഇ സുനില വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ രാജീവൻ എളയാവൂർ, സുരേഷ് ബാബു എളയാവൂർ, പി മാധവൻ മാസ്റ്റർ, ഷാഹിന മൊയ്തീൻ, സി എം ഗോപിനാഥൻ, പി രാജീവൻ, കെ ചന്ദ്രൻ, സി. വിനോദ്, കെ. കെ. ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
 ഇത് സംബന്ധിച്ചു പ്രക്ഷോഭം ആരംഭിക്കുന്നതിനായി 201 അംഗ ജനകീയ കമ്മിറ്റി രൂപീകരിച്ചു.പ്രക്ഷോഭസമിതിയുടെ രക്ഷാധികാരിയായി കെ സുധാകരൻ എം പി യെയും ചെയർമാനായി ടി ഓ മോഹനൻ എംഎൽഎയും, ജനറൽ കൺവീനരായി സി വിനോദനേയും തെരഞ്ഞെടുത്തു.