അൻവർ എന്ത് അറ്റാക്ക് ചെയ്താലും പ്രശ്നമില്ലെന്ന് പി.ശശി

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ആളിക്കത്തവെ നിലമ്പൂർ എം.എൽ എ പി വി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രിയുടെ

 

കണ്ണൂർ: തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ആളിക്കത്തവെ നിലമ്പൂർ എം.എൽ എ പി വി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി. പാര്‍ട്ടിയും മുഖ്യമന്ത്രിയും പറയുന്നതിന് അപ്പുറം വ്യക്തിപരമായി ഒന്നും പറയാനില്ലെന്നു പി.ശശി തലശേരിയിൽപറഞ്ഞു.


അന്‍വര്‍ എന്തും പുറത്ത് വിട്ടോട്ടെ, അന്‍വര്‍ അറ്റാക്ക് ചെയ്താലും കുഴപ്പമില്ല. മാധ്യമങ്ങള്‍ എന്തിനാണ് എന്നെ അറ്റാക്ക് ചെയ്യുന്നതെന്നായിരുന്നു ശശിയുടെ ചോദ്യം. എത്ര ഗുരുതര ആരോപണമാണെങ്കിലും കൂടുതല്‍ ഒന്നും പറയാനില്ലെന്നും ശശി കൂട്ടിച്ചേര്‍ത്തു. തലശ്ശേരിയിൽ കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണത്തില്‍ പങ്കെടുത്ത് മടങ്ങവേയാണ് പ്രതികരണം.