റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾക്ക് ഉടൻ നിയമനം നടത്തുക ; കണ്ണൂരിൽ പിൻവാതിൽ നിയമനത്തിൽ പ്രതിഷേധിച്ച് യുവമോർച്ച പി എസ് സി ഓഫിസ് ഉപരോധിച്ചു 

റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾക്ക് ഉടൻ നിയമനം നടത്തുക, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താതിരിക്കുക, പിഎസ്‌സിയിലെ പിൻവാതിൽ നിയമനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് യുവമോർച്ച കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റി പി എസ് സി ജില്ലാ ഓഫീസ് ഉപരോധിച്ചു.

 

കണ്ണൂർ : റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾക്ക് ഉടൻ നിയമനം നടത്തുക, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താതിരിക്കുക, പിഎസ്‌സിയിലെ പിൻവാതിൽ നിയമനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് യുവമോർച്ച കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റി പി എസ് സി ജില്ലാ ഓഫീസ് ഉപരോധിച്ചു. യുവമോർച്ച ഭാരവാഹികളായ ഹേമന്ത് മാവിലക്കണ്ടി, സ്വരാജ്, ടിവി.അർജുൻ ദാസ്,  യോഗിത്ത് എം,  അഭിജിത്ത് എന്നിവർ നേതൃത്വം നൽകി.