കേരളം മാഫിയകളുടെ തടവറയിൽ: പി എസ് അനുതാജ് 

കേരളം മാഫിയകളുടെ തടവറയിലാണെന്നും ആഭ്യന്തര വകുപ്പ് ക്രിമിനലുകളുടെ കയ്യിലാണെന്നും, കേരളം ഭരിക്കുന്നത് ക്വട്ടേഷൻ സംഘങ്ങളാണെന്നും യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ഉപാധ്യക്ഷൻ പി എസ് അനുതാജ് ആരോപിച്ചു.
 

കണ്ണൂർ: കേരളം മാഫിയകളുടെ തടവറയിലാണെന്നും ആഭ്യന്തര വകുപ്പ് ക്രിമിനലുകളുടെ കയ്യിലാണെന്നും, കേരളം ഭരിക്കുന്നത് ക്വട്ടേഷൻ സംഘങ്ങളാണെന്നും യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ഉപാധ്യക്ഷൻ പി എസ് അനുതാജ് ആരോപിച്ചു. യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് മീറ്റിംഗ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ഉപാധ്യക്ഷ വി കെ ഷിബിന, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മുഹമ്മദ്‌ പാറയിൽ,രാഹുൽ വെച്ചിയോട്ട്, സംസ്ഥാന സെക്രട്ടറിമാരായ റോബർട്ട്‌ വെള്ളാർവള്ളി, മുഹ്സിൻ കാതിയോട്,ജില്ലാ വൈസ് പ്രസിഡന്റ്‌ സുധീഷ് വെള്ളച്ചാൽ, അശ്വിൻ സുധാകർ, മഹിത മോഹൻ,റിൻസ് മാനുവൽ, ജില്ലാ സെക്രട്ടറിമാരായ മിഥുൻ മാറോളി,
 നിധീഷ് ചാലാട് അക്ഷയ് പറവൂർ, ജീന, സൗമ്യ അരുൺ, അബിൻ സാബൂസ് വിപിൻ ജോസഫ്, ഐബിൻ ബ്ലോക്ക് പ്രസിഡന്റ്‌ വരുൺ എംകെ, പ്രിൻസ് പി,രാഹുൽ ചേറുവാഞ്ചേരി, അഷ്‌റഫ്‌, നവനീത് നാരായൺ അമൽ കുറ്റിയാട്ടൂർ,ഷജിൽ,രാഹുൽ പുത്തൻ പുരയിൽ നിതിൻ നടുവനാട് നികേത് തുടങ്ങിയവർ സംസാരിച്ചു