പ്രൊവിഡണ്ട് ഫണ്ട് പെൻഷനേഴ്സ് അസോ. ഹെഡ് പോസ്റ്റ് ഓഫിസ് ധർണ നടത്തി
മിനിമം പെൻഷൻ 9000 രൂപയാക്കുക, നിർത്തലാക്കിയ ഡി.എ പുന:സ്ഥാപിക്കുക മുഴുവൻ സർവ്വീസിനും പെൻഷൻ കണക്കാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു
Nov 16, 2024, 13:55 IST
കണ്ണൂർ: മിനിമം പെൻഷൻ 9000 രൂപയാക്കുക, നിർത്തലാക്കിയ ഡി.എ പുന:സ്ഥാപിക്കുക മുഴുവൻ സർവ്വീസിനും പെൻഷൻ കണക്കാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു പ്രൊവിഡൻ്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻഷൻ ദിനം വഞ്ചനാദിനമായി ആചരിച്ചു.
ഇതിൻ്റെ ഭാഗമായി രാവിലെ 10 മണിക്ക് കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. പി. എഫ്.പി.എ ദേശീയ പ്രസിഡൻ്റ് എം. ധർമ്മജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് പി.ഭരതൻ അദ്ധ്യക്ഷനായി. സി.എസ് ജയൻ (സി.ഐ.ടി.യു) സി. വിജയൻ (ഐ.എൻ.ടി.യു.സി)താ വം ബാലകൃഷ്ണൻ (എഐ.ടി.യു.സി) ആലിക്കുഞ്ഞി പന്നിയൂർ (എസ്.ടി.യു) കെ.വി ഭാസ്ക്കരൻ, ടി. വി ലക്ഷ്മി എന്നിവർ സംസാരിച്ചു.