ദേശീയപാത നിർമ്മാണ ക്രമക്കേടിനെതിരെയുള്ള പ്രക്ഷോഭം ശക്തിയാർജ്ജിക്കും: ഡോ. ഡി. സുരേന്ദ്രനാഥ്
ദേശീയപാത നിര്‍മ്മാണ ക്രമക്കേടുള്‍ക്കെതിരെ ആരംഭിച്ച സമരം വലിയ പ്രക്ഷോഭമായി വളരുമെന്ന് ജനകീയ പ്രക്ഷോഭ സമിതി ചെയര്‍മാന്‍ ഡോ.ഡി. സുരേന്ദ്രനാഥ് മുന്നറിയിപ്പ് നൽകി
Jun 5, 2025, 22:43 IST
ഇത് കേരളത്തിന് ആവശ്യമായ പദ്ധതിയല്ലെന്ന് ജനം മനസിലാക്കിയിരിക്കുന്നു
തളിപ്പറമ്പ്: ദേശീയപാത നിര്‍മ്മാണ ക്രമക്കേടുള്‍ക്കെതിരെ ആരംഭിച്ച സമരം വലിയ പ്രക്ഷോഭമായി വളരുമെന്ന് ജനകീയ പ്രക്ഷോഭ സമിതി ചെയര്‍മാന്‍ ഡോ.ഡി. സുരേന്ദ്രനാഥ് മുന്നറിയിപ്പ് നൽകി. ജനങ്ങള്‍ക്ക് സമാധാനമായി ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയാണ് സംജാതമാകുന്നത്.
ഇത് കേരളത്തിന് ആവശ്യമായ പദ്ധതിയല്ലെന്ന് ജനം മനസിലാക്കിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ നടത്തിയ തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നിലെ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ.സുരേന്ദ്രനാഥ്.
ഡി.സി.സി. ജന. സെക്രട്ടറി അഡ്വ രാജീവന്‍ കപ്പച്ചേരി അധ്യക്ഷത വഹിച്ചു. നോബിള്‍ എം. പൈകട, എന്‍.എച്ച്.ജയരാജന്‍, ദേവദാസ് വയലക്കര, വിനോദ് രാമന്തളി, വി.പി. മഹേശ്വരന്‍ മാസ്റ്റര്‍, അബ്ദുള്ള കുപ്പം എന്നിവര്‍ പ്രസംഗിച്ചു.