കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധം: എൽ.ഐ.സി ജീവനക്കാർകവാട യോഗങ്ങൾ നടത്തി 

കേന്ദ്രസർക്കാരിന്റെ തൊഴിലാളി - കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ദേശവ്യാപകമായി നടന്ന പ്രതിഷേധദിനാചരണത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു

 


കണ്ണൂർ: കേന്ദ്രസർക്കാരിന്റെ തൊഴിലാളി - കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ദേശവ്യാപകമായി നടന്ന പ്രതിഷേധദിനാചരണത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കണ്ണൂർ ജില്ലയിലെ എൽ. ഐ. സി. ഓഫീസുകൾക്കുമുന്നിൽ ജീവനക്കാർ പ്രകടനവും കവാടയോഗങ്ങളും നടത്തി.കണ്ണൂരിൽ നടന്ന യോഗം എൽ. ഐ. സി. എംപ്ലോയീസ് യൂണിയൻ, കോഴിക്കോട് ഡിവിഷൻ പ്രസിഡന്റ് കെ. ബാഹുലേയൻ  ഉദ്ഘാടനം  ചെയ്തു. ജില്ലാ കോ -ഓർഡിനേഷൻ കമ്മിറ്റി കൺവീനർ എം. കെ. പ്രേംജിത്ത് അധ്യക്ഷത വഹിച്ചു.  സി. സി. വിനോദ്, എം.സുധീർകുമാർ, ടി. മണി എന്നിവർ സംസാരിച്ചു.

   തലശ്ശേരി ബ്രാഞ്ച് ഒന്നിൽ എ. പി. രജില, എൻ. കെ. സപ്ന എന്നിവർ സംസാരിച്ചു.തലശ്ശേരി ബ്രാഞ്ച് രണ്ടിൽ പി. വി. രാജീവൻ, എം. അനിൽകുമാർ, വി.തനൂജ, കെ. രമേശൻ എന്നിവരും മട്ടന്നൂരിൽ കെ. ദിവാകരൻ, ജി. ഉത്തമൻ,രാജൻ കളരിക്കൽ  എന്നിവരും 
തളിപ്പറമ്പിൽ പി. വി. ഷിജു, കെ. ഗണേശൻ, കെ. ധീരജ് എന്നിവരും  പയ്യന്നൂരിൽ കെ.വി.വേണു, എ. മനോജ്‌ എന്നിവരും സംസാരിച്ചു.