ഐഷി ഘോഷിനെ ഡൽഹി പോലീസ് അറസ്റ്റുചെയ്യാൻ ശ്രമിച്ചതിനെതിരെ കണ്ണുരിൽ പ്രതിഷേധ പ്രകടനം നടത്തി

സിപിഐഎം കേന്ദ്രകമ്മിറ്റി ഓഫീസിൽ കടന്നുകയറി എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി  ഐഷി ഘോഷിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിനെതിരെ കണ്ണൂരിൽ  ഡിവൈഎഫ്ഐ

 

കണ്ണൂർ:സിപിഐഎം കേന്ദ്രകമ്മിറ്റി ഓഫീസിൽ കടന്നുകയറി എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി  ഐഷി ഘോഷിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിനെതിരെ കണ്ണൂരിൽ  ഡിവൈഎഫ്ഐ , എസ് എഫ് ഐ പ്രവർത്തകർ സംയുക്ത പ്രതിഷേധ പ്രകടനം നടത്തി. 

ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ എ.പി. അൻവീർ, എസ്.എഫ്.ഐ. കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ. ഗിരീഷ്, ഡിവൈഎഫ്ഐ കണ്ണൂർ ബ്ലോക്ക്‌ സെക്രട്ടറി പി അഖിൽ, പ്രസിഡന്റ്‌ സനന്ത്‌ കുമാർ, എസ്.എഫ്.ഐ  കണ്ണൂർ ഏരിയ സെക്രട്ടറി വൈഷ്ണവ് പള്ളിക്കുന്ന് എന്നിവർ നേതൃത്വം നൽകി.