റെയ്ഡ് കോ അടച്ചുപൂട്ടുന്നതിനെതിരെ സംരക്ഷണ സമിതി രാപകൽ സമരം നാളെ തുടങ്ങും

സഹകരണ മേഖലയിലെ പ്രമുഖ സഹകരണ സ്ഥാപനമായ റെയ്ഡ് കോയുടെ കണ്ണൂർ തളാപ്പ് റോഡിലെഹെഡ് ഓഫീസും 13 ബ്രാഞ്ചുകളും അടച്ചുപൂട്ടി സ്ഥാപനത്തിൻ്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനെതിരെ മാർച്ച്ആറിന് ഹെഡ് ഓഫീസിന് മുൻപിൽ രാപകൽ സമരം  തുടങ്ങുമെന്ന് റെയ്ഡ് കോ സംരക്ഷണ സമിതി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 


കണ്ണൂർ : സഹകരണ മേഖലയിലെ പ്രമുഖ സഹകരണ സ്ഥാപനമായ റെയ്ഡ് കോയുടെ കണ്ണൂർ തളാപ്പ് റോഡിലെഹെഡ് ഓഫീസും 13 ബ്രാഞ്ചുകളും അടച്ചുപൂട്ടി സ്ഥാപനത്തിൻ്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനെതിരെ മാർച്ച്ആറിന് ഹെഡ് ഓഫീസിന് മുൻപിൽ രാപകൽ സമരം  തുടങ്ങുമെന്ന് റെയ്ഡ് കോ സംരക്ഷണ സമിതി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 36 മണിക്കൂർരാപകൽ സമരം രാവിലെ 10 ന് മുൻ ചെയർമാൻ അഡ്വ എം. സി ജോസ് ഉദ്ഘാടനം ചെയ്യും.

കോർപറേറ്റ് മാതൃകയിൽ ജീവനക്കാർക്ക് കോടികൾ ടാർഗറ്റായി നിശ്ചയിച്ചു അതു പൂർത്തീകരിച്ചാൽ ശമ്പളം നൽകാമെന്നാണ് മാനേജ്മെൻ്റ് പറയുന്നത്. ജീവനക്കാർക്ക് കിട്ടേണ്ട മെഡിക്കൽ അലവൻസ്. പി.എഫ് പെൻഷൻ, ബോണസ് എന്നിവ ലഭിക്കുന്നില്ല മാനേജ്മെൻ്റിൻ്റെ തെറ്റായ തീരുമാനങ്ങളാണ് സ്ഥാപനം നഷ്ടത്തിലാകാൻ കാരണം. റെയ്ഡ് കോ കേരള ലിമിറ്റഡിലെ മാനേജ്മെൻ്റിനെ നിയന്ത്രിക്കുന്നത് സിപി എമ്മാണ് ' ഈ കാര്യത്തിൽ ഇടപെടാൻ പാർട്ടി തയ്യാറാകുന്നില്ല. 

2009ലാണ് റെയ്ഡ് കോയിൽ ശമ്പള പരിഷ്കരണം നടന്നത്. എന്നാൽ 2024 ൽ പരിഷ്ക്കരിച്ച സിറ്റിങ് അലവൻസുകളും ഓണറേറിയവുമാണ് ചെയർമാനും ഭരണസമിതി അംഗങ്ങളും കൈപ്പറ്റുന്നതെന്നും സംരക്ഷണ സമിതിഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ റെയ്ഡ് കോ സംരക്ഷണ സമിതി എം. സുരേഷ് കുമാർ, കൺവീനർ കെ.സി ബൈജു, സി. വിഭാവനൻ' 'ഇ.കെ മധു,കെ.ജിതേഷ് എന്നിവർ പങ്കെടുത്തു.