ഫുട്ബോൾ കോച്ചിംഗ് വാഗ്ദാനം ചെയ്ത് രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ച കേസ് : കോഴിക്കോട് സ്വദേശിക്ക് 14 വർഷം തടവും പിഴയും ശിക്ഷ വിധിച്ചു

ഫുട്ബോൾ  കോച്ചിംഗ് വാഗ്ദാനം ചെയ്തു രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 14 വർഷം തടവും 16000 രൂപ പിഴയും ശിക്ഷ
കോഴിക്കോട് ഒളവണ്ണ സ്വദേശി  

 

കണ്ണൂർ :ഫുട്ബോൾ  കോച്ചിംഗ് വാഗ്ദാനം ചെയ്തു രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 14 വർഷം തടവും 16000 രൂപ പിഴയും ശിക്ഷ
കോഴിക്കോട് ഒളവണ്ണ സ്വദേശി   ഫസലുറഹ്മാനെയാണ് ശിക്ഷിച്ചത് .കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജ് എം.ടി.  ജലജാറാണിയാണ് ശിക്ഷ വിധിച്ചത് .രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ എട്ട്, ആറ് വർഷങ്ങളാണ് ശിക്ഷ വിധിച്ചത്. 

അന്നത്തെ കണ്ണൂർ ടൗൺ എസ് ഐ യായിരുന്ന ശ്രീജിത്ത്  കൊടേരിയാണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്.പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. പ്രീത കുമാരി കോടതിയിൽ ഹാജരായി.