പ്രമുഖ വ്യവസായിതോമസ് മാത്യുവിനെ അനുസ്മരിച്ചു
പ്രമുഖ വ്യവസായിയും കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ മുൻ സംസ്ഥാന വൈസ് പ്രസിഡൻറു മായിരുന്ന തോമസ് മാത്യുവിനെ അസോസിയേഷൻ സംസ്ഥാന ജനറൽ കൗൺസിൽ യോഗം അനുസ്മരിച്ചു.
May 22, 2026, 20:18 IST
കണ്ണൂർ:പ്രമുഖ വ്യവസായിയും കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ മുൻ സംസ്ഥാന വൈസ് പ്രസിഡൻറു മായിരുന്ന തോമസ് മാത്യുവിനെ അസോസിയേഷൻ സംസ്ഥാന ജനറൽ കൗൺസിൽ യോഗം അനുസ്മരിച്ചു. കണ്ണൂർ നായനാർ അക്കാദമി ഹാളിൽ നടന്ന യോഗത്തിൽ സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറി എപി എം മുഹമ്മദ് ഹനീഷ് ഫോട്ടോ അനാഛാദനം ചെയ്തു.
സംസ്ഥാന പ്രസിഡൻറ് എ നിസാറുദ്ദീൻ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് പൈകട അനുസ്മരണ പ്രഭാഷണo നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എവി സുനിൽ നാഥ്, സംസ്ഥാന സെകട്ടറി കെ വി അൻസർ, മുൻ സംസ്ഥാന പ്രസിഡന്റുമാരായ വി കെ സി മമ്മദ് കോയ, എം ഖാലിദ്, കണ്ണൂർ ജില്ലാ പ്രസിഡന്റ് സി അബ്ദുൽ കരീം, ജില്ലാ സെക്രട്ടറി ടിപി നാരായണൻ എന്നിവർ സംസാരിച്ചു.