അന്ധവിശ്വാസചൂഷണ നിരോധന നിയമം പാസാക്കണം: ശാസ്ത്ര സാഹിത്യ പരിഷത്ത്

​​​​​​​

രള നിയമസഭയുടെ പരിഗണനയിലുള്ള അന്ധവിശ്വാസചൂഷണ നിരോധനനിയമം അടിയന്തിരമായി പാസാക്കണമെന്ന് കേരളശാസ്ത്രസാഹിത്യ പരിഷത്ത് എടക്കാട് മേഖല സമ്മേളനം ആവശ്യപ്പെട്ടു.എടക്കാട് ഊർപഴശ്ശിക്കാവ് യു.പി. സ്കൂളിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്രനിർവ്വാഹക സമിതിയംഗം ടി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.

 
A law to prohibit exploitation of superstitions should be passed: Sastra Sahitya Parishad

എടക്കാട്:കേരള നിയമസഭയുടെ പരിഗണനയിലുള്ള അന്ധവിശ്വാസചൂഷണ നിരോധനനിയമം അടിയന്തിരമായി പാസാക്കണമെന്ന് കേരളശാസ്ത്രസാഹിത്യ പരിഷത്ത് എടക്കാട് മേഖല സമ്മേളനം ആവശ്യപ്പെട്ടു.എടക്കാട് ഊർപഴശ്ശിക്കാവ് യു.പി. സ്കൂളിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്രനിർവ്വാഹക സമിതിയംഗം ടി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. വി.വി.റിനേഷ് അധ്യക്ഷനായി. സെക്രട്ടറി എ.പി.സജീന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി.എ. പത്മനാഭൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. 

കെ.വി.ദിലീപ് കുമാർ, കെ.രഹ്ന ,പി.വനജ , കെ.പി. സേതുമാധവൻ, എം.എസ് ആനന്ദ്, പ്രസീത ആർ. വി മെട്ട, എന്നിവർ സംസാരിച്ചു . കെ.വി. സവിത സ്വാഗതവും സതീഷ് ശ്രീമന്ദിരം നന്ദിയും പറഞ്ഞു.ഭാരവാഹികൾ :വി.വി.റിനേഷ് (പ്രസിഡൻ്റ്) എം. ബാലസുബ്രഹ്മണ്യൻ, സി. പത്മാവതി (വൈസ് പ്രസിഡൻ്റ്)എ.പി. സജീന്ദ്രൻ ( സെക്രട്ടറി)സതീഷ് ശ്രീമന്ദിരം, പ്രസീത ആർ.വി. മെട്ട (ജോ. സെക്രട്ടറിമാർ) സി.എ. പത്മനാഭൻ (ട്രഷറർ)