പ്രിയങ്കാ ഗാന്ധി എം പി ഇന്ന് ഇരിട്ടിയിൽ പ്രസംഗിക്കും , വാഹന ഗതാഗത നിയന്ത്രണം, ഡ്രോൺ പറത്തൽ നിരോധിച്ചു
കോൺഗ്രസ് നേതാവും വയനാട് എം . പി യുമായ പ്രിയങ്കാ ഗാന്ധി ഇന്ന് രാവിലെ 10 ന് ഇരിട്ടി ടൗണിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കും. പ്രിയങ്ക ഗാന്ധി എം.പിയുടെ ഇരിട്ടിയിലെ തെരഞ്ഞെടുപ്പ്
ഇരിട്ടി: കോൺഗ്രസ് നേതാവും വയനാട് എം . പി യുമായ പ്രിയങ്കാ ഗാന്ധി ഇന്ന് രാവിലെ 10 ന് ഇരിട്ടി ടൗണിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കും.
പ്രിയങ്ക ഗാന്ധി എം.പിയുടെ ഇരിട്ടിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി കനത്ത സുരക്ഷാ ക്രമീകരണങ്ങൾ പൊലിസ് ഏർപെടു ത്തി. ഇതിൻ്റെ ഭാഗമായി
ഇന്ന് രാവിലെ 11.മുതൽ 1.30മണിവരെ ഇരിട്ടി നഗരത്തിൽ പൊലിസ്ഗതാഗത നിയന്ത്രണം ഏർപെടുത്തി.
പ്രിയങ്ക ഗാന്ധി എം പി യുടെ സന്ദർശന സമയത്ത് ഇരിട്ടി ടൗണിലേക്ക് ഒരു വാഹനങ്ങൾക്കും പ്രവേശനാനുമതി ഇല്ല. കണ്ണൂർ -തലശ്ശേരി ഭാഗത്തുനിന്നും ഇരിട്ടിയിലേക്ക് വരുന്ന ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ പയഞ്ചേരി മുക്കിൽ യാത്ര അവസാനിപ്പിക്കണം. കൂട്ടുപുഴ ഉൾപ്പെടെ മറ്റ് ഭാഗത്തേക്ക് പോകേണ്ട പോകേണ്ട വാഹനങ്ങൾ ജബ്ബാർ കടവ് – കോളിക്കടവ് വായനശാല വഴി യാത്ര ചെയ്യണം. കൂട്ടുപുഴ ഭാഗത്തും എത്തുന്ന വാഹനങ്ങൾ മാടത്തിൽ കോളിക്കടവ് – വായനശാല -ജബ്ബാർ കടവ് വഴി പയഞ്ചേരി മുക്കിൽ എത്തി കണ്ണൂർ തലശ്ശേരി ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാം.
ഇരിക്കൂർ - ഉളിക്കൽ ഭാഗങ്ങളിൽ നിന്നും എത്തുന്ന വാഹനങ്ങൾ ഇരിട്ടി ടൗണിലേക്ക് പ്രവേശിക്കാതെ മാടത്തിൽ • കോളിക്കടവ് - വായനശാല - ജബ്ബാർ കടവ് വഴി കടന്ന് പോകണം. ഇരിട്ടി പാലം ഭാഗത്തു നിന്നും എത്തുന്ന ചെറിയ വാഹനങ്ങൾ നേരം പോക്ക് റോഡ് വഴി വള്ള്യാട് വഴി കീഴൂർ അമല ആശുപത്രിക്ക് മുന്നിൽ എത്തി കടന്നുപോകാം.
പ്രിയങ്ക ഗാന്ധി എം.പിയുടെ സന്ദർശനത്തോടനുബന്ധിച്ച സുരക്ഷ കണക്കിലെടുത്ത് ഇരിട്ടി ടൗൺ പരിസരം, ഇരിട്ടി എം.ജി കോളേജ് എന്നീ സ്ഥലങ്ങളുടെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഇന്ന് ഡ്രോൺ പ്രവർത്തനം നിരോധിച്ചതായി എ.ഡി.എം കല ഭാസ്ക്കർ അറിയിച്ചു.
രാവിലെ 8 മുതൽ വൈകീട്ട് 3 വരെയാണ് നിരോധനം. പോലീസിനും മറ്റ് സേനാ വിഭാഗങ്ങൾക്കും നിരോധനം ബാധകമല്ല. തിങ്കളാഴ്ച്ച രാവിലെ 10 മണിക്കാണ് കെ പി സി . സി പ്രസിഡൻ്റും പേരാവൂർ മണ്ഡലം എം എൽ എയുമായ സണ്ണി ജോസഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇരിട്ടിയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രിയങ്കാ ഗാന്ധി എം പി പ്രസംഗിക്കുന്നത്.