കണ്ണൂരിലെ മലയോരത്തിന്റെ മടിത്തട്ടിൽ ആവേശമായി പ്രയങ്ക ഗാന്ധി 

തെരഞ്ഞെടുപ്പ് ചൂട് അവസാനഘട്ടത്തിലേക്ക് എത്തിനിൽക്കുമ്പോൾ അണികളിൽ ആവേശം വിതറി പ്രിയങ്ക ഗാന്ധി ഇരിട്ടിയിൽ പ്രസംഗിച്ചു . പേരാവൂർ ,ഇരിക്കൂർ മണ്ഡലങ്ങളിലെ യുഡിഎഫ്  സ്ഥാനാർത്ഥികളുടെ

 

ഇരിട്ടി : തെരഞ്ഞെടുപ്പ് ചൂട് അവസാനഘട്ടത്തിലേക്ക് എത്തിനിൽക്കുമ്പോൾ അണികളിൽ ആവേശം വിതറി പ്രിയങ്ക ഗാന്ധി ഇരിട്ടിയിൽ പ്രസംഗിച്ചു . പേരാവൂർ ,ഇരിക്കൂർ മണ്ഡലങ്ങളിലെ യുഡിഎഫ്  സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇരിട്ടിയിൽ എത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി . കേന്ദ്ര കേരള സർക്കാരുകളുടെ ജനവിരുദ്ധ ഭരണത്തിനെതിരെ ആഞ്ഞടിച്ച പ്രിയങ്ക അണികൾക്ക് ആവേശമായി .

ചുട്ടുപൊള്ളുന്ന ചൂടിനെ വകവെയ്ക്കാതെ ഇരിട്ടി ടൗണിൽ ആയിരങ്ങൾ എപിയുടെ വരവിനായി രാവിലെ മുതൽ കാത്തുനിന്നു .ചെന്നൈയിൽ നിന്നും വിമാന മാർഗം കണ്ണൂർ വിമാനത്തവാളത്തിൽ ഇറങ്ങി  അവിടെനിന്നും ഹെലികോപ്ടറിൽ ഇരിട്ടി എംജി കോളേജ് മൈതാനത്തിൽ ഇറങ്ങിയ പ്രിയങ്ക ഗാന്ധിയെ സ്ഥാനാർത്ഥികളായ സണ്ണി ജോസഫും സജീവ് ജോസഫും  ചേർന്ന് സ്വീകരിച്ചു . കനത്ത സുരക്ഷാവലയത്തിൽ12 മണിയോടെ ഇരിട്ടിയിലെ സ്വീകരണ കേന്ദ്രത്തിൽ എത്തിയത് . 

ഇരിട്ടി ടൗണിലെ പഴയബസ് സ്റ്റാൻഡ് പരിസരത്ത് റോഡിൽ ഒരുക്കിയ വാഹനത്തിലെ സ്റ്റേജിൽ നിന്നാണ് പ്രിയങ്ക പ്രവർത്തകരെ അഭിസംബോധന ചെയ്തത് . ആവേശ അലതല്ലിയ പ്രവർത്തകരെ നിയന്ത്രിക്കാൻ പോലീസ് വടം കെട്ടി സുരക്ഷ ഒരുക്കിയിരുന്നുവെങ്കിലും പ്രിയങ്ക എത്തിയ ആവേശത്തിൽ സുരക്ഷയും ഭേദിച്ച് പ്രവർത്തകർ തങ്ങളുടെ നേതാവിന്റെ അടുക്കലേക്ക് എതാൻ ശ്രമിച്ചത് പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് തടഞ്ഞു .

കൃഷിയും കർഷകനും ഉൾപ്പെടെ സമസ്ത മേഖലകളും സ്പർശിച്ച പ്രിയങ്കയുടെ പ്രസംഗം കേൾക്കാൻ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ആയിരകണക്കിന് പ്രവർത്തകർ രാവിലെ മുതൽ ഇരിട്ടിയിൽ എത്തിയിരുന്നു . കേരളത്തിലെ 10 വർഷത്തെ ഭരണത്തിൽ നിന്നും ഒരു മാറ്റത്തിനായി  യുഡിഎഫ് സ്ഥാനാർത്ഥികളായ സണ്ണി ജോസഫിനെയും , സജീവ് ജോസഫിനെയും വിജയിപ്പിക്കണമെന്ന് പ്രിയങ്ക ഗാന്ധി ജനങ്ങളോട് അഭ്യർത്ഥിച്ചു . കഠിനമായ വെയിലിലും തന്നെ കാത്തുനിന്ന പ്രവർത്തകർക്ക് നന്ദിപറഞ്ഞാണ് അടുത്ത സ്വീകരണ കേന്ദ്രമായ നിലബൂരിലെക്ക് പ്രിയങ്ക ഗാന്ധി മടങ്ങിയത് .