എഡിഎമ്മിൻ്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ കണ്ണൂർ - തോട്ടട - തലശേരി റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു
കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ്റെ നിർദ്ദേശപ്രകാരം എ.ഡി.എം കലാ ഭാസ്കറിൻ്റെ നേതൃത്വത്തിൽ ബസ് ഉടമകളും തൊഴിലാളി യൂനിയൻ പ്രതിനിധികളും
Sep 2, 2025, 19:26 IST
കണ്ണൂർ : കണ്ണൂർ - തോട്ടട - തലശേരി റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു. കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ്റെ നിർദ്ദേശപ്രകാരം എ.ഡി.എം കലാ ഭാസ്കറിൻ്റെ നേതൃത്വത്തിൽ ബസ് ഉടമകളും തൊഴിലാളി യൂനിയൻ പ്രതിനിധികളും നാട്ടുകാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് താൽക്കാലികമായി സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
സെപ്തംബർ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ നടത്തുന്ന ചർച്ചയിൽ അടിപ്പാത നിർമ്മാണത്തെ കുറിച്ചു അന്തിമ തീരുമാനമെടുക്കും. അതു വരെ ദേശീയപാത ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് എ.ഡി.എം കലാ ഭാസ്ക്കർ അറിയിച്ചു.