സ്വകാര്യ കെട്ടിട നിർമ്മാണ കരാറുകാർ സെക്രട്ടറിയേറ്റിന് മുൻപിൽ പഞ്ചദിന സത്യാഗ്രഹം നടത്തും

പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേർസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേത്യത്വത്തിൽ 2025 ജൂലായ് 28 മുതൽ ആഗസ്‌ത്‌ 1 വരെ സെക്രട്ടറിയേറ്റിനു മുന്നിൽ പഞ്ചദിന സത്യാഗ്രഹം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പ്രസ്ക്ലബിൽ അറിയിച്ചു

 

കണ്ണൂർ:പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേർസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേത്യത്വത്തിൽ 2025 ജൂലായ് 28 മുതൽ ആഗസ്‌ത്‌ 1 വരെ സെക്രട്ടറിയേറ്റിനു മുന്നിൽ പഞ്ചദിന സത്യാഗ്രഹം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പ്രസ്ക്ലബിൽ അറിയിച്ചു

കരാറുകാർക്ക് ലൈസൻസ് അനുവദിക്കുന്നതിൻ്റെ കാലതാമസം ഒഴിവാക്കുക, മണൽവാരൽ ഉടൻ ആരംഭിക്കുക, സൈറ്റ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക, ക്വാറി ഉത്പന്നങ്ങളുടെ വില ഏകീകരിക്കുക. ക്വാറി മാഫിയകളെ നിലക്ക് നിർത്തുക,
കെ. സ്മാർട്ടിലെ അപാകതകൾ പരിഹരിക്കുക, നിർമ്മാണ തൊഴിലാളികളുടെ പെൻഷൻ കുടിശ്ശിക വിതരണം ചെയ്യുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്.

 കെട്ടിട നിർമ്മാണ മേഖല അതിരൂക്ഷമായ വിവിധ തൊഴിൽ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയാണ്. ലാഭകരമല്ലാത്ത ഒരു വ്യാവസായമായി നിർമ്മാണ മേഖല മാറിയിരിക്കുക യാണ്. അത്കൊണ്ട് തന്നെ ആരും തന്നെ നിർമ്മാണ മേഖലയിൽ പണം ഇറക്കാൻ തയ്യാറാകുന്നില്ലെന്നും ഭാരവാഹികൾ പറഞ്ഞു. ആദ്യ ദിവസത്തെ സത്യാഗ്രഹം കെ. യു. ജിനേഷ് കുമാർ MLA യും സമാപന സമരം  വി. ജോയി MLA യും ഉദ്ഘാടനം ചെയ്യും വാർത്താ സമ്മേളനത്തിൽ സംസ്ഥാന ട്രഷറർ, ജില്ലാ സെക്രട്ടറി മനോഹരൻ,  എ.അശോകൻ, സി.പി. ബാബു, സി.പി. രാജൻ തുടങ്ങിയവർ പങ്കെടുത്തു.