കണ്ണൂരിലെ സംഗീത നൃത്ത പരിപാടികളിലെ നിറഞ്ഞ സാന്നിദ്ധ്യമായിരുന്ന സൗണ്ട് എൻജിനിയർ എം.പി പ്രേമ രാജൻ ഓർമ്മയായി
അര നൂറ്റാണ്ടിലേറെക്കാലം കണ്ണൂരിലെ കലാനൃത്ത സംഗീത പരിപാടികളിൽ നിറഞ്ഞ സാന്നിദ്ധ്യമായിരുന്ന സൗണ്ട് എൻജിനിയർ കല്യാടൻ കോറോത്ത് എം.പിപ്രേമരാജൻ (70) നിര്യാതനായി.
കണ്ണൂർ : അര നൂറ്റാണ്ടിലേറെക്കാലം കണ്ണൂരിലെ കലാനൃത്ത സംഗീത പരിപാടികളിൽ നിറഞ്ഞ സാന്നിദ്ധ്യമായിരുന്ന സൗണ്ട് എൻജിനിയർ കല്യാടൻ കോറോത്ത് എം.പി പ്രേമരാജൻ (70)നിര്യാതനായി. എസ്.എൽ പി. ഡബ്ള്യൂ
സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ വൈസ്പ്രസിഡന്റുമാണ്. കണ്ണൂർ നടന കലാക്ഷേത്രം ഉൾപ്പെടെ നിരവധി നാടക ട്രൂപ്പുകളുടെയും കലാട്രുപ്പുകളുടെയും സംഗീതനിശകളുടെയും സൗണ്ട് എൻജിനിയറായിരുന്നു അദ്ദേഹം.
യേശുദാസ് ഉൾപ്പെടെയുള്ള പ്രശസ്തരായ ഗായകരുടെ സംഗീത കച്ചേരികളിൽ ശബ്ദ സംവിധാനം ഒരുക്കി ശ്രദ്ധേയനായി കണ്ണൂർ മുനീശ്വരൻ കോവിലിൽ നവരാത്രി സംഗീത കച്ചേരികൾക്ക് കാൽ നൂറ്റാണ്ടോളം ശബ്ദ സംവിധാനം ഒരുക്കി. ഇന്ത്യയിലെ തന്നെ പ്രമുഖ സംഗീതജ്ഞൻമാരുടെ പ്രിയപ്പെട്ട സൗണ്ട് എൻജിനിയറായിരുന്നു എം.പി പ്രേമരാജൻ.
ഭാര്യ :നാടക പിന്നണി ഗായികയായപരേതയായ വസുമതിരാജ്. മകൻ :ചലച്ചിത്ര സംഗീത സംവിധായകൻ അരുൺരാജ്
മരുമകൾ: ചലച്ചിത്ര നടി അജിഷപ്രഭാകരൻ. പരേതനായ ബാലകൃഷ്ണൻ - പത്മിനി ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ:ഗിരിജ,സുജാത, , സത്യ, സന്തോഷ്, സുനിൽ. വെള്ളിയാഴ്ച രാവിലെ എട്ടുമണി മുതൽ 10 മണി വരെ വാരത്തെ തറവാട് വീട്ടിൽ പൊതുദർശനത്തിന് വെക്കും പിന്നീട് പെരളശ്ശേരിയിലെ കല്യാടൻ കോറോത്ത് രാഗസുധ യിൽ 10.30 മുതൽ 11-30 വരെ പൊതുദർശനം. ഇതിനു ശേഷം സംസ്കാരം കുഴിക്കിലായിലെ പെരളശ്ശേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.