മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനം ; ആന്തൂർ നഗരസഭയിൽ മെഗാ ക്ലീനിങ് ഡ്രൈവ് ഉദ്ഘാടനം ചെയ്ത് ചെയർപേഴ്സൺ വി സതീദേവി

ആന്തൂർ നഗരസഭയിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മെഗാ ക്ലീനിങ് ഡ്രൈവ് നടത്തി. നഗരസഭതല മെഗാ ക്‌ളീനിംഗ് ഡ്രൈവിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ വി സതീദേവി നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ  പാച്ചേനി വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ സെക്രട്ടറി കെ മനോജ് കുമാർ സ്വാഗതവും, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ദീപ നന്ദിയും രേഖപ്പെടുത്തി. 

 

 തളിപ്പറമ്പ : ആന്തൂർ നഗരസഭയിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മെഗാ ക്ലീനിങ് ഡ്രൈവ് നടത്തി. നഗരസഭതല മെഗാ ക്‌ളീനിംഗ് ഡ്രൈവിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ വി സതീദേവി നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ  പാച്ചേനി വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ സെക്രട്ടറി കെ മനോജ് കുമാർ സ്വാഗതവും, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ദീപ നന്ദിയും രേഖപ്പെടുത്തി. 

ശുചീകരണത്തിന്റെ ഭാഗമായിപറശ്ശിനി മുത്തപ്പൻ മടപ്പുര പരിസരം,പറശ്ശിനി ബോട്ട് ജെട്ടി പറശ്ശിനി ബസ്റ്റാൻഡിന് സമീപത്തെ പാർക്കിംഗ് ഏരിയ എന്നിവ ശുചീകരിച്ചു. പരിപാടിയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ. ഓമന മുരളീധരൻ ആമിന ടീച്ചർ കെ വി പ്രേമരാജൻ മാസ്റ്റർ, വാർഡ് കൗൺസിലർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ, നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, എന്നിവർ പങ്കെടുത്തു. 

മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി എല്ലാ വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു.ക്ലീൻ സിറ്റി മാനേജർ അജിത്ത്,പബ്ലിക്ക്‌ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ റെജിന, അഫ്‍സില. വി പി എന്നിവർ നേതൃത്വം നൽകി.