കണ്ണൂരിൽ വനിതകലാസാഹിതി ഒമ്പതാമത് സംസ്ഥാനതല പ്രതിഭാ പുരസ്കാര സമര്‍പ്പണം നടന്നു
വനിതകലാസാഹിതി ഒമ്പതാമത് സംസ്ഥാനതല പ്രതിഭാ പുരസ്കാര സമര്‍പണം യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റും കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ നിർവ്വഹിച്ചു.
Sep 20, 2025, 13:56 IST
കണ്ണൂര്‍: വനിതകലാസാഹിതി ഒമ്പതാമത് സംസ്ഥാനതല പ്രതിഭാ പുരസ്കാര സമര്‍പണം യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റും കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ നിർവ്വഹിച്ചു. വനിത കലാ സാഹിതി സംസ്ഥാന പ്രസിഡൻ്റ് പി ഉഷാ കുമാരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശാരദാ മോഹൻ സ്വാഗതം പറഞ്ഞു.
പി സി കുറുമ്പ സ്മാരക സാംസ്കാരിക പ്രതിഭാ പുരസ്കാര ജേതാവ് വാസന്തി ചെറുവീട്ടില്‍, പി കെ റോസി സ്മാരക പ്രതിഭാ പുരസ്കാര ജേതാവ് എല്‍ സി സുകുമാരന്‍, രാജലക്ഷ്മി സ്മാരക സാഹിത്യ പ്രതിഭാ പുരസ്കാര ജേതാവ് ഷീലാ ടോമി, യശോദടീച്ചര്‍ സ്മാരക മാധ്യമ പ്രതിഭാ പുരസ്കാര ജേതാവ് പി ആര്‍ റിസിയ എന്നിവരെ ശാരദാ മോഹൻ പരിചയപ്പെടുത്തി. കവി മാധവന്‍ പുറച്ചേരി, ഒ കെ മുരളീകൃഷ്ണന്‍, വി ആയിഷ ബീവി, ബീന കോമളന്‍, എന്‍ ഉഷ, അജിത വി എം, ജിതേഷ് കണ്ണപുരം, ഷിജിത്ത വായന്നൂർ എന്നിവർ സംസാരിച്ചു. എൻ സി നമിത നന്ദി പറഞ്ഞു.