'പ്രതിഭയ്ക്കൊപ്പം'വീട്ടുമുറ്റത്ത് പരിപാടി നടത്തി
രോഗമന കലാ സാഹിത്യസംഘം എടക്കാട് മേഖല കമ്മറ്റി നടത്തുന്ന പ്രതിഭയ്ക്കാപ്പം പരിപാടി പ്രമുഖ സാഹിത്യകാരൻ ടി.കെ. ഡി മുഴപ്പിലങ്ങാടിന്റെ വീട്ടു പരിസരത്ത് നടന്നു. പുരോഗമന കലാ സാഹിത്യസംഘം ജില്ലാ സിക്രട്ടറി നാരായണൻ ഉദ്ഘാടനം ചെയ്തു.
May 12, 2025, 10:30 IST
മുഴപ്പിലങ്ങാട്: പുരോഗമന കലാ സാഹിത്യസംഘം എടക്കാട് മേഖല കമ്മറ്റി നടത്തുന്ന പ്രതിഭയ്ക്കാപ്പം പരിപാടി പ്രമുഖ സാഹിത്യകാരൻ ടി.കെ. ഡി മുഴപ്പിലങ്ങാടിന്റെ വീട്ടു പരിസരത്ത് നടന്നു. പുരോഗമന കലാ സാഹിത്യസംഘം ജില്ലാ സിക്രട്ടറി നാരായണൻ ഉദ്ഘാടനം ചെയ്തു.
രവീന്ദ്രൻ കിഴുന്ന അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം കെ.വി.ബിജു ടി.കെ.ഡി., പാറക്കണ്ടി വിജയൻ, വല്ലി ചെങ്ങാട്ട് എന്നിവരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.സജിത,വൈസ് പ്രസിഡണ്ട് സി. വിജേഷ്, എൻ.കെ. സന്ദീപ്, ടി.പി.ഷിജി, കെ. രത്നബാബു, മീര കോയോട്,പി.പി.ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.