പ്രകാശൻ കിഴുത്തള്ളിയുടെ ദീപ്തപ്രകാശം കവിതാ സമാഹാരം പ്രകാശനം ചെയ്തു
അന്തരിച്ച നാടക കലാകാരനും കവിയുമായ പ്രകാശൻ കിഴു ത്തള്ളി രചിച്ച ദീപ്തപ്രകാശമെന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. സൃഷ്ടിപഥം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ശിക്ഷക് സദനിലാണ് പ്രകാശ പരിപാടി നടത്തിയത്.
Dec 22, 2025, 11:50 IST
കണ്ണൂർ : അന്തരിച്ച നാടക കലാകാരനും കവിയുമായ പ്രകാശൻ കിഴു ത്തള്ളി രചിച്ച ദീപ്തപ്രകാശമെന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. സൃഷ്ടിപഥം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ശിക്ഷക് സദനിലാണ് പ്രകാശ പരിപാടി നടത്തിയത്.
എഴുത്തുകാരൻ ലതീഷ് കീഴല്ലൂർ സിനിമാസീരിയൽ നടൻ ചന്ദ്രമോഹനും പ്രകാശൻ കിഴുത്തള്ളിയുടെ സഹധർമ്മിണിയും നാടക- ചലച്ചിത്ര നടിയുമായ കണ്ണൂർ ശ്രീലതയ്ക്കും നൽകിയാണ് പുസ്തക പ്രകാശനം നടത്തിയത്. സൃഷ്ടിപഥം സംസ്ഥാന പ്രസിഡൻ്റ് സുനിൽ കിഴക്കേടത്ത്, കെ.പി രാജശേഖരൻ, പ്രേമ ലത പനങ്കാവ്, പീതാംബരൻ കണ്ണോം തുടങ്ങിയവർ സംസാരിച്ചു.