കലക്ടറുടെയും ടി വി പ്രശാന്തിൻ്റെയും മൊഴി പിടിവള്ളിയാകുമെന്ന് പ്രതീക്ഷ, ദിവ്യയുടെ ജാമ്യ ഹരജി ഇന്ന് പരിഗണിക്കും

കണ്ണൂർ : നിയമ പോരാട്ടത്തിനിറങ്ങിയ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യയുടെ ജാമ്യ ഹരജി തലശേരി സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.

 

കണ്ണൂർ : നിയമ പോരാട്ടത്തിനിറങ്ങിയ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യയുടെ ജാമ്യ ഹരജി തലശേരി സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.

ജില്ലാകലക്ടർ അരുൺ കെ വിജയൻ്റെയും പരാതിക്കാരൻ ടി.വി പ്രശാന്തൻ്റെയും മൊഴികൾ പിടിവള്ളിയാകുമെന്ന് പ്രതീക്ഷയിലാണ് ദിവ്യയുടെ അഭിഭാഷകൻ കെ. വിശ്വൻ.

തനിക്ക് തെറ്റുപറ്റി പോയെന്ന് യാത്രയയപ്പ് യോഗം കഴിഞ്ഞതിന് ശേഷം ജീവനൊടുത്തിയ എ.ഡി.എംകലക്ടറുടെ ചേംബറിൽ വന്ന് വിറയാർന്ന വാക്കുകളോടെ പറഞ്ഞുവെന്നാണ് പൊലിസിന് അരുൺകെ.വിജയൻ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുള്ളത്. ഈ മൊഴി കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു.

 എന്നാൽ മുൻകൂർ ജാമ്യ ഹരജി പരിഗണിക്കുന്നതിനിടെ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് നിസാർ അഹ്മ്മദ് ഇതു മുഖവിലയ്ക്കെടുത്തില്ല. തനിക്ക് തെറ്റു പറ്റിപ്പോയെന്ന് ഒരാൾ പറഞ്ഞാൽ അത് കൈക്കുലി വാങ്ങിയെന്ന അർത്ഥമില്ലെന്നായിരുന്നു മുൻകൂർ ജാമ്യ ഹരജി തള്ളിയ ഉത്തരവിൽ കോടതി നിരീക്ഷിച്ചത്.

റിമാൻഡിൽ കഴിയുന്ന പി.പി ദിവ്യയ്ക്കായി സെഷൻസ് കോടതിയിൽ അവർക്കായി നിയോഗിച്ച അഭിഭാഷകൻ അഡ്വ. കെ. വിശ്വൻ വീണ്ടും ജാമ്യ ഹരജി നൽകിയിട്ടുണ്ട്. കലക്ടറുടെ മൊഴി തന്നെ പിടിവള്ളിയാക്കിയാണ് ഹരജിയിൽ പ്രതിഭാഗം മുൻപോട്ടു പോകുന്നത്.

കലക്ടറുടെ മൊഴിയിൽ വ്യക്തത വരുത്തണമെന്നാണ് പ്രതിഭാഗത്തിൻ്റെ ആവശ്യം. കേസിൽ മറ്റൊരു കക്ഷിയായ പെട്രോൾ പമ്പിനായുള്ള അപേക്ഷകനും എ.ഡി. എമ്മിന് കൈകൂലി കൊടുത്തുവെന്നു പരാതിയും നൽകിയ ടി.വി പ്രശാന്തൻ്റെ മൊഴിയും ദിവ്യയ്ക്ക് അനുകൂലമാണ് അഴിമതിക്കെതിരെ സദുദ്ദ്യേശ പരമായിരുന്നു തൻ്റെ യാത്രയയപ്പ് യോഗത്തിലെ പ്രസംഗമെന്ന് സ്ഥാപിക്കാൻ ഇതിലൂടെ സാധിച്ചേക്കും.

എന്നാൽ എ.ഡി. എമ്മിന് പള്ളിക്കുന്നിലെ താമസ സ്ഥലത്ത് നിന്നും കൈക്കൂലി കൊടുത്തുവെന്ന് സ്ഥാപിക്കാൻ യാതൊരു തെളിവുകളും പ്രശാന്തൻ ഇതുവരെ ഹാജരാക്കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയും വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. താൻ സഹകരണ ബാങ്കിൽ നിന്നും സ്വർണ പണയ വായ്പയായി എടുത്ത പണമാണ് കൈകൂലിയായി നൽകിയതെന്ന് പ്രശാന്തൻ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതിൻ്റെ രസീതും ഇതുവരെ ഹാജരാക്കിയിട്ടില്ല.

അതുകൊണ്ടുതന്നെ പ്രശാന്തൻ്റെ മൊഴികളിലെ യുക്തിഭദ്രതയില്ലായ്മ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കും ദിവ്യയുടെ മുൻകൂർ ജാമ്യ ഹരജിക്കെതിരെ കക്ഷി ചേരുമെന്ന് നവീൻ ബാബുവിൻ്റെ സഹധർമ്മിണിയും കോന്നി തഹസിൽദാറുമായ മഞ്ജുള വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ ആരോപണം ഉന്നയിച്ച ടി.വി പ്രശാന്തനെ പ്രതിയാക്കണമെന്നാണ് ഇവരുടെ ആവശ്യം.