ഫണ്ടുകൾ വിനിയോഗിക്കുന്നതിൽ വിദ്യാലയ അധികൃതർ ജാഗ്രത പാലിക്കണം : പി.പി ദിവ്യ

 

കണ്ണൂർ : ജില്ലാ പഞ്ചായത്ത് അനുവദിക്കുന്ന ഫണ്ടുകൾ വിനിയോഗിക്കുന്നതിൽ വിദ്യാലയ അധികൃതർ ജാഗ്രത കാണിക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. കഴിഞ്ഞ വർഷം 17 കോടി രൂപയാണ് ചില വഴിക്കാതെ സ്പിൽ ഓവറായത്.

ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്‌കൂളുകളിലെ,    പ്രധാനാധ്യാപകർ,പ്രിൻസിപ്പാൾ,അധ്യാപക രക്ഷാസമിതി അധ്യക്ഷരുടെയും  യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി പി ദിവ്യ.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.ബിനോയ് കുര്യൻ അധ്യക്ഷനായി.