കണ്ണൂർ, കാസർകോട് ജില്ലകളിൽ ഞായറാഴ്ച  വൈദ്യുതി മുടങ്ങും

 കാഞ്ഞിരോട് മുതൽ പഴശ്ശി വരെയുള്ള 33 കെ വി ലൈനിൽ, 33 കെവി ഇൻസുലേറ്റഡ് കണ്ടക്ടർ വലിക്കുന്നതുമായി ബന്ധപ്പെട്ട് ഞായറാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടാൻ സാധ്യതയുണ്ടെന്ന് കണ്ണൂർ ട്രാൻസ്‌മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു
 

കണ്ണൂർ :ആർ ഡി എസ് എസ് പദ്ധതിയിൽ കാഞ്ഞിരോട് മുതൽ പഴശ്ശി വരെയുള്ള 33 കെ വി ലൈനിൽ, 33 കെവി ഇൻസുലേറ്റഡ് കണ്ടക്ടർ വലിക്കുന്നതുമായി ബന്ധപ്പെട്ട് ഞായറാഴ്ച (18/01/26) രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ, 220 കെ വി അരീക്കോട്-കാഞ്ഞിരോട്,
ഓർക്കാട്ടേരി-കാഞ്ഞിരോട് ലൈനുകൾ ഓഫ് ചെയ്യുന്നതിനാൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടാൻ സാധ്യതയുണ്ടെന്ന് കണ്ണൂർ ട്രാൻസ്‌മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു