പൂവ്വം ചിത്രാംബരി കലാക്ഷേത്രം പന്ത്രണ്ടാം വാർഷികാഘോഷവും കെട്ടിടോദ്ഘാടനവും 22ന് 

കുറുമാത്തൂർ പൂവ്വം ചിത്രാംബരി കലാക്ഷേത്രം പന്ത്രണ്ടാം വാർഷികാഘോഷവും കെട്ടിടോദ്ഘാടനവും നൃത്ത സംഗീത അരങ്ങേറ്റവും സെപ്റ്റംബർ 22ന് ഞായറാഴ്ച കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ തളിപ്പറമ്പിൽ നടന്ന  വാർത്താസമ്മേളനത്തിൽ അറിയിച്ചു.

 

തളിപ്പറമ്പ: കുറുമാത്തൂർ പൂവ്വം ചിത്രാംബരി കലാക്ഷേത്രം പന്ത്രണ്ടാം വാർഷികാഘോഷവും കെട്ടിടോദ്ഘാടനവും നൃത്ത സംഗീത അരങ്ങേറ്റവും സെപ്റ്റംബർ 22ന് ഞായറാഴ്ച കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ തളിപ്പറമ്പിൽ നടന്ന  വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. 

ചടങ്ങിൽ വച്ച് പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഉസ്താദ് ഹാരിസ് ഭായിക്ക് ആദരം അർപ്പിക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ഡയറക്ടർ അനിൽ തലവിൽ, ജോജി ഏര്യം, വിജേഷ് ചുഴലി, ജനാർദ്ദനൻ പൂമംഗലം എന്നിവർ പങ്കെടുത്തു.