പൂരക്കളി കലാകാരൻ വെള്ളൂർ പി നാരായണൻ നിര്യാതനായി

പ്രമുഖ പൂരക്കളി കലാകാരനും സി പി ഐ പ്രവർത്തകനുമായ വെള്ളൂർ പി നാരായണൻ (83) നിര്യാതനായി. കേരള ഫോക് ലോർ അക്കാദമി പൂരക്കളി ഫെലോഷിപ്പ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

 

പയ്യന്നൂർ : പ്രമുഖ പൂരക്കളി കലാകാരനും സി പി ഐ പ്രവർത്തകനുമായ വെള്ളൂർ പി നാരായണൻ (83) നിര്യാതനായി. കേരള ഫോക് ലോർ അക്കാദമി പൂരക്കളി ഫെലോഷിപ്പ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. പൂരക്കളി പരിശീലകനായും യുവജനോത്സവങ്ങളിലെയും മറ്റും മത്സരങ്ങളിലെ വിധികർത്താവായും കേരളത്തിലുടനീളം സജീവ സാന്നിധ്യമായിരുന്നു. 

കുണ്ടുവളപ്പിൽ തറവാട് കാരണവരാണ്. ഭാര്യ. പരേതയായ തെക്കണ്ടത്തിൽ നാരായണി. മക്കൾ: അജിത (ആർ ജെ ഡി മഹിളാ വിഭാഗം കാസർഗോഡ് ജില്ലാ പ്രസിഡണ്ട്, എടാട്ടുമ്മൽ) ടി. സന്തോഷ്‌ കുമാർ (ഇന്ത്യൻ നേവി ഏഴിമല) ,ടി വിനോദ് കുമാർ (കെ എസ് ഇ ബി), സജിന (നീലേശ്വരം).മരുമക്കൾ: ധനലക്ഷ്മി (കണ്ണപുരം), പ്രസീന (അധ്യാപിക GHSS തായന്നൂർ), കടവത്ത് വിനു (നീലേശ്വരം), പരേതനായ കൃഷ്ണൻ. സഹോദരങ്ങൾ: കാർത്യായണി, ദാമോദരൻ (റിട്ട. സീനിയർ സൂപ്രണ്ട് ഗ്രാമവികസന വകുപ്പ്), കരുണാകരൻ, കെ വി ബാബു (സിപിഐ കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം), ചന്ദ്രൻ, പരേതനായ സുകുമാരൻ. ഭൗതിക ശരീരം ഇന്ന് രാവിലെ 10 മണി മുതൽ വെള്ളൂർ ആർ ടി ഒ പരിസരത്തുള്ള വീട്ടിൽ പൊതുദർശനത്തിന് വെച്ചു.സംസ്കാരം ഉച്ചയ്ക്ക് രണ്ടു മണിക്ക് സമുദായ ശ്മശാനത്തിൽ നടക്കും.